മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി യോഗം പരുമലയിൽ സമ്മേളിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപോലീത്തയും ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത തിരുമേനി ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംഗമ വേദിയായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിവന്ദ്യ തിരുമേനിയെ അഭിനന്ദിക്കുകയും യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ ആദരവുകളും ആശംസകളും രേഖപ്പെടുത്തുകയും ചെയ്തു. ഇദം പ്രഥമമായിട്ടാണ് മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്ത ഈ സ്ഥാനത്ത് എത്തുന്നത് എന്നുള്ളത് ഏറെ അഭിമാനകരമാണെന്ന് യോഗം ഏകകണ്ഠമായി …
