” കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിന സ്നേഹ സാഹോദര്യ ജ്വാല 2016 “

പുത്തൂര്‍ : കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ” സ്വാതന്ത്ര്യ ദിന സ്നേഹ സാഹോദര്യ ജ്വാല ” സങ്ങടിപ്പിക്കുന്നു.. ഓഗസ്റ്റ്‌ 15 തിങ്കളാഴ്ച ഉച്ചക്ക് പഴവറ കാരിക്കല്‍ സൈന്റ്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ കുരിശടിയില്‍ നിന്നും ആരംഭിക്കുന്ന സത്ബോധന റാലി പുത്തൂര്‍ വലിയ പള്ളിയില്‍ എത്തി ചേരുകയും തുടര്‍ന്ന് സാമൂഹിക ,സാമുദായിക , രാഷ്ട്രീയ മേഖലയിലെ പ്രമുഘര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും നടക്കുന്നതാണ്.    

ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 80-മത് അന്തർ ദേശീയ സമ്മേളനം

ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 80-മത് അന്തർ ദേശീയ സമ്മേളനം അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽസഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ നഗറിൽ നടത്തപ്പെടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭ സഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ചരമ ദ്വിശതാബ്‌ദി

മലങ്കര ഓർത്തോഡോക്സ് സഭ  സഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ചരമ ദ്വിശതാബ്‌ദിയോട് അനുബന്ധിച്ഛ്, അഖില മലങ്കര വൈദീക സംഗമം കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്റ് മേരീസ് കത്രീഡറിൽ നടത്തപ്പെടുന്നു. അഭിവന്ദ്യ പിതാക്കന്മാരും, വൈദീകരും പങ്കെടുക്കുന്നു. ദിവസം 2016 ആഗസ്ത് 18.  

തലമുറ സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും

ന്യൂ ഡല്‍ഹി : ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തലമുറ സംഗമം 2016-ന്‍റെ ഉദ്ഘാടനം 2016 ജൂണ്‍ 14-ന് കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് , യുവജനപ്രസ്ഥാനം പ്രസിഡന്‍റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം തലമുറസംഗമം സംഘടിപ്പിക്കുന്നത്. ഡല്‍ഹി ഭദ്രാസനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചതിനു ശേഷം, കേരളത്തിലും രാജ്യത്തിന്‍റെ മറ്റ് …

തലമുറ സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും Read More »