OCYM പ്രവാസി സെൽ
ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രെസ്ഥാനം – പ്രവാസി സെൽ ഗ്ലോബൽ കോഡിനേറ്റർമാരുടെപ്രഥമ യോഗം നടത്തി. പഠനത്തിനും തൊഴിലിനുമായി, ഓർത്തഡോൿസ് സഭാ അംഗങ്ങൾ ഉൾപ്പെടെ ധാരാളം ആളുകൾ വിദേശത്തു കുടിയേറുന്ന ഈ കാലഘട്ടത്തിൽ അവരെ സഭയോട് ചേർത്തു നിർത്തുക, അത്യാവശ്യസാഹചര്യങ്ങളിൽ വേണ്ടാതായ സഹായങ്ങൾ ലഭ്യമാക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികൾ സംബന്ധിച്ചു അറിവ് നൽകുക / അവ ലഭ്യമാക്കാൻ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആണ് ഗ്ലോബൽ ഓർത്തഡോൿസ് പ്രവാസി സെല്ലിന് രൂപം കൊടുത്തിരിക്കുന്നത്. …
