54 Film Kerala State Award

Congratulation : Paulson Skariya

54 ആം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനത്തിൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ശ്രീ പോൾസൺ സ്‌കറിയാ
ചരിത്രപ്രസിദ്ധമായ പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് വലിയ പള്ളി അംഗവും പരിശുദ്ധ മദ്ബഹ ശുശ്രൂഷകനും ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമാണ്… അഭിനന്ദനങ്ങൾ.

ദുരിത ബാധിതരൊടൊപ്പം ഒ സി വൈ എം

ദുരിത ബാധിതരൊടൊപ്പം ഒ സി വൈ എം

കോട്ടയം / വയനാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ ക്രൈസ്തവ യുവജന പ്രസ്ഥാനം അടിയന്തിര എക്സിക്യൂട്ടീവ് സമിതി യോഗം ചേർന്ന് ദുരിത ബാധിതർക്ക് അടിയന്തിര സഹായം ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവ യുടെ കല്പന അനുസരിച്ച് ബത്തേരി ഭദ്രാസനവുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ യൂണിറ്റുകൾക്ക് നിർദേശം നൽകുവാൻ തീരുമാനിച്ചു. ദുരിത ബാധിതർക്ക് ശാശ്വതമായ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ പ്രസിഡന്റ്‌ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത നിർദ്ദേശിച്ചു.  പരിശുദ്ധ സഭയുടെയും പരിശുദ്ധ ബാവയുടെയും തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി മാത്രമായിരിക്കണം പ്രവർത്തനങ്ങൾ എകോപിപ്പിക്കേണ്ടത് എന്ന് പ്രസിഡന്റ്‌ തിരുമേനി അഭിപ്രായപ്പെട്ടു.  വയനാട്ടിൽ ദുരന്തമുഖത്ത് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്ന ഫാ ബസിൽ,  ശ്രീ സനീഷ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.  ഫാ. ഷിജി കോശി, ഫാ വിജു ഏലിയാസ്, പേൾ കണ്ണേത്ത്,  റോബിൻ വർഗീസ്, നിഖിൽ ജോയി,  രെഞ്ചു എം ജെ, സജയ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.  ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.  പ്രകൃതി ദുരന്തങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുവാനും ത്വരിത ഗതിയിലുള്ള രക്ഷാപ്രവർത്തനത്തിനുള്ള സാഹചര്യം ഒരുക്കുവാനും അധികാരികളോട് യോഗം ആഹ്വാനം ചെയ്തു.  സഹായങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തുന്നുണ്ടെന്നു ഉറപ്പു വരുത്തുവാൻ ജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.  ദുരന്തത്തിൽ നിന്ന് രക്ഷപെട്ടു ഒറ്റപ്പെട്ടു ജീവിതത്തിനുള്ള വഴിയടഞ്ഞിരിക്കുന്നവരുടെ കൃത്യമായ വിവരശേഖരണം നടത്തി അവരെ സ്വഭാവീക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള കൂട്ടായ പരിശ്രമത്തിൽ കേരള സമൂഹമനസാക്ഷിയുടെ കൂടെ എന്നും ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം സർവ്വസജ്ജമായി ഉണ്ടാകും എന്നും പ്രസിഡന്റ്‌ തിരുമേനി പ്രസ്താവിച്ചു. ബത്തേരി ഭദ്രാസന മെത്രാപോലീത്തായുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും ഭദ്രാസനത്തിന്റെ നിർദ്ദേശം ലഭിച്ചാൽ അവിടെ എത്തുവാൻ താൻ സന്നദ്ധനാണെന്നും ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത പറഞ്ഞു.

ഉറവയിലേക്ക് – സഭ ചരിത്ര വിശ്വാസ പഠന പദ്ധതി പരീക്ഷയുടെ റിസൾട്ട്

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തിയ ഉറവയിലേക്ക് – സഭ ചരിത്ര വിശ്വാസ പഠന പദ്ധതി പരീക്ഷയുടെ റിസൾട്ട്

Download the result from the below URL
https://ocymonline.org/documents/OCYM-RESULT-2024.pdf

 

കുവൈറ്റ്‌ അപകടത്തിൽ മരണമടഞ്ഞ പ്രവാസി സഹോദരങ്ങൾക്കു ആദരാഞ്ജലികൾ

കുവൈറ്റ്‌ അപകടത്തിൽ മരണമടഞ്ഞ പ്രവാസി സഹോദരങ്ങൾക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവാസി സെല്ലിന്റെ ആഭിമുഖ്യത്തിൽ അശ്രുപൂജ എന്ന പേരിൽ പ്രാർത്ഥന നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് ഓൺലൈൻ ആയി നടത്തപ്പെടുന്ന പ്രാർത്ഥനയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

http://meet.google.com/qbj-ubsk-foq

പ്രിയ ജോബിക്ക് വിടചൊല്ലി ക്രൈസ്തവ യുവജന പ്രസ്ഥാനം

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ട ക്രൈസ്തവ യുവജന പ്രസ്ഥാനം സജീവ പ്രവർത്തകനും നിരണം ഭദ്രസനത്തിലെ മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗവുമായിരുന്ന തോമസ് ഉമ്മൻ (ജോബി)യ്ക്ക് ആദരവുകൾ അർപ്പിച്ചു ക്രൈസ്തവ യുവജന പ്രസ്ഥാനം. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഭവനത്തിൽ എത്തി പ്രാർത്ഥനകൾ നടത്തുകയും കുടുംബംഗങ്ങളെ ആശ്വാസവചനങ്ങൾ അറിയിക്കുകയും ചെയ്തു. ജോബിയുടെ ഭൗതിക ശരീരം ഭവനത്തിൽ എത്തിച്ചപ്പോൾ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് ട്രഷറർ പേൾ കണ്ണേത്ത് എന്നിവർ സന്നിഹിതരായിരിക്കുകയും പ്രസ്ഥാനത്തിന്റെ അനുശോചനങ്ങൾ കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് വൈസ് പ്രസിഡന്റ് ഫാ ഷിജി കോശി അച്ചന്റെ നേതൃത്വത്തിൽ പ്രസ്ഥാനം കേന്ദ്ര സമിതി അംഗങ്ങൾ ഭവനത്തിൽ എത്തുകയും പ്രാർത്ഥനകളും അനുശോചനസന്ദേശം നൽകുകയും ചെയ്തു.

OCYM പ്രവാസി സെൽ

 

ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രെസ്ഥാനം – പ്രവാസി സെൽ ഗ്ലോബൽ കോഡിനേറ്റർമാരുടെപ്രഥമ യോഗം നടത്തി.
പഠനത്തിനും തൊഴിലിനുമായി, ഓർത്തഡോൿസ്‌ സഭാ അംഗങ്ങൾ ഉൾപ്പെടെ ധാരാളം ആളുകൾ വിദേശത്തു കുടിയേറുന്ന ഈ കാലഘട്ടത്തിൽ അവരെ സഭയോട് ചേർത്തു നിർത്തുക,
അത്യാവശ്യസാഹചര്യങ്ങളിൽ വേണ്ടാതായ സഹായങ്ങൾ ലഭ്യമാക്കുക,
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികൾ സംബന്ധിച്ചു അറിവ് നൽകുക / അവ ലഭ്യമാക്കാൻ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആണ് ഗ്ലോബൽ ഓർത്തഡോൿസ്‌ പ്രവാസി സെല്ലിന് രൂപം കൊടുത്തിരിക്കുന്നത്.
OCYM പ്രസിഡന്റ്‌ അഭിവന്ദ്യ ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപൊലിത്തയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇത് സംബന്ധിച്ച പ്രാഥമിക നടപടികൾ ആരംഭിച്ചു. OCYM കേന്ദ്ര ഭാരവാഹികളെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ള കോർഡിനേറ്റർ മാരുടെ ലിസ്റ്റ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. യോഗത്തിൽഅല്മായ ട്രസ്റ്റി ശ്രീറോണി വർഗീസ്,യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി Rev. fr. ഫാദർ വിജു ഏലിയാസ്,കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത്, ,പ്രവാസി സെൽ കേന്ദ്ര കോഡിനേറ്റർമാരായ Rev. fr അജി കാരാട്ട്,ശ്രീ ആൻ്റോ അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളിൽ നിന്നായി ശ്രീ ജോർജ് ജോസ്(ജിജി) റോം (യൂറോപ്പ് കോഡിനേറ്റർ ഇറ്റലി),ശ്രീ സി പി മാത്യു,ശ്രീ ഷൈജു യോഹന്നാൻ (ഓ സി വൈ എംകേന്ദ്ര സമിതി അംഗം യുഎഇ),,ശ്രീ ഡെന്നി എം ബേബി (യുഎഇ സോണൽ സെക്രട്ടറി) ,ശ്രീ എസ് പി ജോൺ(ഷാജി) (അയർലൻഡ്), ശ്രീ മനു ജോൺ (ബെൽജിയം), ശ്രീ ദീപക് (യു കെ,) ശ്രീ തോമസ് മാത്യു (ഓസ്ട്രേലിയ,) ശ്രീ ബൈജു കുര്യാക്കോസ് (ബർമിങ് ഹം),ശ്രീ റോഷ് (മാൾട്ട),അഡ്വക്കേറ്റ് റോബിൻ രാജു (ഡൽഹി),ശ്രീ ദിയേരി ജോയ്,ശ്രീ അരുൺതോമസ് (കുവൈറ്റ്),ശ്രീമതി അനി ബിനു (കുവൈറ്റ്),ശ്രീ വർഗീസ് ജോയ് (സൗദി അറേബ്യ) തുടങ്ങിയവർ പങ്കെടുത്തു
May be an image of text

ദുഃഖവെള്ളി ജാഗരണം

പ്രിയ സഹപ്രവർത്തകരെ 

മുൻവർഷങ്ങളിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദുഃഖവെള്ളിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരത്തിന് ശേഷം ദുഃഖവെള്ളി ജാഗരണം പള്ളികളിൽ വച്ചു സംഘടിപ്പിക്കുന്ന ഒരു പതിവ് ഉണ്ടല്ലോ. ഈ വർഷവും അത് മുടക്കം കൂടാതെ നടത്തുവാൻ ഏവരും ശ്രദ്ദിക്കണമേ.

 

ഫാ വിജു ഏലിയാസ് 

ജനറൽ സെക്രട്ടറി – OCY