OCYM Control Room Contact Details

മഴ‌ക്കെടുതിയിൽ സഹായ ഹസ്തം നീട്ടി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവർത്തകർ

 

കേരളത്തിൽ കാല വർഷം മൂലം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി 24 മണിക്കൂറും പ്രവർത്തന സജ്ജമായി മലങ്കരയുടെ യുവത…. സഭയുടെ വിശ്വാസികൾ ഉൾപ്പെടുന്ന മലയോര മേഖലയിലെ ഇടുക്കി ഭദ്രാസനത്തിലെയും തുമ്പമൺ ഭദ്രാസനത്തിലെയും യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായി അടിയന്തിര രക്ഷാസേനയും മറ്റും പ്രവർത്തനമരംഭിച്ചു കഴിഞ്ഞു.ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏത് അടിയന്തിര സാഹചര്യങ്ങളിലും ഇതിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ് . OCYM Youth Defence Force നേതൃത്വത്തിൽ ഭദ്രാസന,യൂണിറ്റ് അടിസ്ഥാനത്തിൽ ദുരിത സ്ഥലങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകും .

OCYM Salute : Amal T K

ദേശ സ്നേഹത്തിനു ഉത്തമ മാതൃക ആയിത്തീർന്ന ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ. അമൽ ടി. കെ.ക്കു ഓർത്തഡോക്സ് ക്രൈസ്തവയുവജന പ്രസ്ഥാനത്തിന്റെ സ്നേഹാദരവ്.

പുത്തൻകുരിശ്:കോസ്റ്റ് ഗാർഡ് ഉപേക്ഷിച്ച മാലിന്യ കൂമ്പാരത്തിൽ ഭാരതത്തിന്റെ ദേശീയ പതാക കണ്ടതുമായി ബന്ധപ്പെട്ട് അങ്ങേയറ്റം ബഹുമാനത്തോടെ ദേശീയ പാതകയെ വണങ്ങി അർഹമായ ബഹുമാനത്തോടെ സല്യൂട്ട് ചെയ്ത് ബഹുമാനപ്പെട്ട അമൽ പൊതുജനങളുടെ മനസ്സിൽ ഇടം നേടിയിരുന്നു.. ആദരാവായി തനിക്ക് കിട്ടിയ സമ്മാനതുകകൾ നിർധനരായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ പഠന സാമഗ്രികൾ എത്തിക്കുവാൻ അദ്ദേഹം പരിശ്രമിക്കുന്നു.ഒഴിവ് സമയങ്ങളിൽ പൊതു സ്ഥലങ്ങളിൽ വിവിധ തരം ഫലവൃക്ഷാദികൾ വച്ചു പിടിപ്പിക്കുന്ന അദ്ദേഹം നല്ലൊരു പ്രകൃതി സ്നേഹിയും കർഷകനും ആണ്.. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് വേണ്ടി കേന്ദ്ര ട്രഷറർ ശ്രീ പേൾ കണ്ണേത്ത്, കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ശ്രീ ഗീവീസ് മർക്കോസ്, ട്രഷറർ എൽദോ ബേബി വാളകം, പുത്തൻകുരിശ് പള്ളി സെക്രട്ടറി ശ്രീ ജിമ്മി എം മത്തായി, വാളകം യൂണിറ്റ് സെക്രട്ടറി ശ്രീ. അജോ എന്നിവർ പങ്കെടുത്തു

Congratulation : Shyam Kumar

കുടുംബം പുലർത്താൻ കാറ്ററിംഗ് ജോലി, ഒപ്പം പഠനവും; പരീക്ഷയ്ക്ക് മുൻപ് തപസ് പോലെ ഇരുന്ന് പഠിത്തം, ഫലം വന്നപ്പോൾ ശ്യാംകുമാറിന് ഒന്നാം റാങ്ക്!

കൊല്ലം: കുടുംബം പുലർത്താൻ വേണ്ടി കാറ്ററിംഗ് ജോലിക്കൊപ്പം പഠിച്ച് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി ശ്യാംകുമാർ. ചാത്തിനാംകുളം റാംഗലത്തു പുത്തൻവീട്ടിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകനാണ് ശ്യാംകുമാർ.
കാറ്ററിങ് ജോലിയിലൂടെ ശ്യാംകുമാറിന് ലഭിക്കുന്ന വരുമാനമാണ് അമ്മയും ഭാര്യ നീലിമയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. മുഖത്തലയിൽ സർക്കാർ ഉദ്യോഗസ്ഥൻ പ്രദീപ് മുഖത്തല നടത്തുന്ന സൗജന്യ പരിശീലന ക്ലാസിൽ പുലർച്ചെ 4.30നു ശ്യാംകുമാർ എത്തും. 7 മണിവരെ അവിടെ പഠനം. ശേഷം, കാറ്ററിങ് ജോലിക്കു പോകും. പരീക്ഷയ്ക്കു മുൻപു 3 മാസം തപസ്സു പോലെ ഇരുന്ന് പഠിച്ചതിന്റെ ഫലമാണ് ഇന്ന് കണ്ടത്.
പെരുമൺ എൻജിനീയറിങ് കോളജിൽ ബിടെക് പഠിച്ച ശ്യാംകുമാർ എൻജിനീയറിങ് ബിരുദം നേടിയെടുക്കാനുള്ള തയാറെടുപ്പിൽ കൂടിയാണ്. എൽഡി ക്ലാർക്ക് പരീക്ഷയിൽ ഉയർന്ന റാങ്ക് പ്രതീക്ഷിക്കുന്ന ശ്യാംകുമാർ ബിടെക് നേടിയ ശേഷം എസ്‌ഐ പരീക്ഷ ഉൾപ്പെടെ ബിരുദ തലത്തിലുള്ള ഉയർന്ന ജോലി ലക്ഷ്യമിടുന്നുണ്ട്. അതിനു മുൻപ് സ്വന്തമായ ഒരു വീടു നിർമിക്കണമെന്നുമാണ് ശ്യാംകുമാറിന്റെ ആഗ്രഹം. കഷ്ടതയിലും നേടിയെടുത്ത ശ്യാംകുമാറിനെ നാട്ടുകാരും ബന്ധുക്കളും ഇപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

മായാത്ത മന്ദ സ്മിതം …പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ഒന്നാം ഓർമ്മയോടു ചേർന്ന് സ്മരണാർത്ഥം ഇടവകകളിൽ ഒലിവ് തൈ നടുന്നതിന്റെ ഉത്‌ഘാടനം പരിശുദ്ധ പിതാവിന്റെ മാതൃ ദൈവാലയമായ കുന്നംകുളം മങ്ങാട് മാർ ഗ്രീഗോറിയോസ് ഇടവകയിൽ പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത നിർവഹിക്കുന്നു .

Notice From General Secretary

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ മുഴുവൻ അംഗങ്ങളും വിശുദ്ധ കുർബാനയിലും പെന്തിക്കോസ്തി പെരുന്നാൾ

ശുശ്രൂഷയിലും സംബന്ധിക്കുക.

 

*പരിസ്ഥിതി ദിനാചരണം *

ശുചീകരണ വാരം

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം  പരിസ്ഥിതി ദിനത്തോടു ചേർന്ന്  ശുചീകരണ വാരമായി ആചരിക്കുന്നു.

 

മഴക്കാല പൂർവ്വ ശുചീകരണത്തിന് കേന്ദ്ര –  ഭദ്രാസന – യൂണിറ്റ് അടിസ്ഥാനത്തിൽ നേതൃത്വം നൽകും. യൂണിറ്റ് അംഗങ്ങൾ വീടും പരിസരവും ദൈവാലയ പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയാക്കുകയും സെമിത്തേരികൾ വൃത്തിയാക്കി അത് മനോഹരമാക്കുവാനും ചെടികൾ വച്ച് പിടിപ്പിക്കുന്നതിനും ശ്രദ്ധിക്കുക. പരിസ്ഥിദിന സന്ദേശ പോസ്റ്ററുകൾ,  സൈക്കിൾ റാലി തുടങ്ങിയവ ക്രമീകരിക്കുക.

 

പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ഒന്നാം ഓർമ്മയോട് ചേർന്ന് എല്ലാ ഇടവകകളിലും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു ഒലിവ് തൈ വീതം വച്ച് പിടിപ്പിക്കും. ആവശ്യമുള്ള യൂണിറ്റുകൾക്ക് അതാതു ഭദ്രാസനങ്ങൾ മുഖേന കേന്ദ്രത്തിൽ നിന്നും ഒലിവ് തൈകൾ നൽകുന്നതാണ്.

 

ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത

(പ്രസിഡന്റ്)

 

ഫാ. ഷിജി കോശി

(വൈസ് പ്രസിഡന്റ് )

 

ഫാ. അജി കെ. തോമസ്

(ജനറൽ സെക്രട്ടറി)

 

പേൾ കണ്ണേത്ത്

(ട്രഷറാർ)

Heartfelt Condolences

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിൽ നിന്നുള്ള കേന്ദ്ര അസംബ്ലി അംഗവും ഉമയാറ്റുകര ഡിസ്ട്രിക്ട് ഓർഗനൈസറുമായ ബിജോയ് പി ഗീവർഗീസിന്റെ പിതാവ് പുത്തൻപറമ്പിൽ പി. ടി. ഗീവർഗീസ് നിര്യാതനായി ..ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ സമർപ്പിക്കുന്നു …