General

OCYM Team at Malankara Association at Pathanapuram

മലങ്കര സുറിയാനി ക്രിസ്ത്യാനി തെരഞ്ഞെടുപ്പ് 2022.. ഈ വർഷത്തെ തെരഞ്ഞെടുപ്പ് അനുഗ്രഹിതമായി പര്യവസാനിച്ചു .. അതിൽ24 മണിക്കൂറും തെരഞ്ഞടുപ്പ് പൂർണ്ണമായി തീരുവാൻ പ്രയത്നിച്ചത് നമ്മുടെ യുവജന പ്രസ്ഥാനം പ്രവർത്തകർ തന്നെ.ഓരോ അസോസിയിഷൻ അംഗത്തെയും നേരിട്ടു വിളികുകയും രെജിസ്ട്രേഷൻ മുതൽ എല്ലാ അംഗങ്ങളെയും evote ഉൾപ്പടെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകാൻ OCYM പ്രവർത്തകർക്ക് സാധിച്ചു എന്നു എടുത്തു പറയെണ്ടിയിരിക്കുന്നു .സമ്മേളന നഗരിയിൽ എത്തിയ ഏതൊരാൾക്കും വളരെ സുഗമാമായ രീതിയിൽ വോട്ടു ചെയുവാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുവൻ OCYM സാധിച്ചു .2022 മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സുഗമമായി തീരുവാൻ പരമാവധി അംഗങ്ങളെ ഉൾപ്പെടുത്തി ഈ അസോസിയേഷൻ സമ്മേളനം വിജയകരമാക്കിയ യുവജനപ്രസ്ഥാന അംഗങ്ങൾ… പരി. പിതാവിനോപ്പം

Prayerful wishes for Malankara Association

ലോക ക്രൈസ്തവ കുലത്തിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്തതും ആർക്കും അനുകരിക്കുവാൻ പറ്റാത്തതവുമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ മത പാർലമെന്റ് എന്ന് വിശേഷിപ്പിക്കാവുന്നതുമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നാളെ മലങ്കരസഭയുടെ പൂർവ പിതാക്കന്മാർ  കാത്തു പരിപാലിച്ച പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥനാ മന്ത്രങ്ങൾ പരിലസിക്കുന്ന പത്തനാപുരം മൗണ്ട് താബോർ ദയറായുടെ മണ്ണിൽ സമ്മേളിക്കുന്നു..

തികച്ചും ജനാധിപത്യ രീതിയിലൂടെ തങ്ങളുടെ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്ന പ്രസ്‌തുത സമ്മേളനത്തിന് ഓർത്തഡോക്സ് ക്രൈസ്തവയുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥനാശംസകൾ..

OCYM help Centers (Niranam Diocese)

കാലവർഷക്കെടുതിയിൽ കൈതാങ്ങായി നിരണം ഭദ്രാസനവും…രക്ഷാപ്രവർത്തനങ്ങൾക്കും അവശ്യ സാധനവിതരണത്തിനും തയ്യാറായി നിരണം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ യൂത്ത് ഡിഫൻസ് ഫോഴ്സ് രംഗത്ത്

OCYM Salute : Amal T K

ദേശ സ്നേഹത്തിനു ഉത്തമ മാതൃക ആയിത്തീർന്ന ഹിൽപ്പാലസ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ. അമൽ ടി. കെ.ക്കു ഓർത്തഡോക്സ് ക്രൈസ്തവയുവജന പ്രസ്ഥാനത്തിന്റെ സ്നേഹാദരവ്.

പുത്തൻകുരിശ്:കോസ്റ്റ് ഗാർഡ് ഉപേക്ഷിച്ച മാലിന്യ കൂമ്പാരത്തിൽ ഭാരതത്തിന്റെ ദേശീയ പതാക കണ്ടതുമായി ബന്ധപ്പെട്ട് അങ്ങേയറ്റം ബഹുമാനത്തോടെ ദേശീയ പാതകയെ വണങ്ങി അർഹമായ ബഹുമാനത്തോടെ സല്യൂട്ട് ചെയ്ത് ബഹുമാനപ്പെട്ട അമൽ പൊതുജനങളുടെ മനസ്സിൽ ഇടം നേടിയിരുന്നു.. ആദരാവായി തനിക്ക് കിട്ടിയ സമ്മാനതുകകൾ നിർധനരായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ പഠന സാമഗ്രികൾ എത്തിക്കുവാൻ അദ്ദേഹം പരിശ്രമിക്കുന്നു.ഒഴിവ് സമയങ്ങളിൽ പൊതു സ്ഥലങ്ങളിൽ വിവിധ തരം ഫലവൃക്ഷാദികൾ വച്ചു പിടിപ്പിക്കുന്ന അദ്ദേഹം നല്ലൊരു പ്രകൃതി സ്നേഹിയും കർഷകനും ആണ്.. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് വേണ്ടി കേന്ദ്ര ട്രഷറർ ശ്രീ പേൾ കണ്ണേത്ത്, കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ശ്രീ ഗീവീസ് മർക്കോസ്, ട്രഷറർ എൽദോ ബേബി വാളകം, പുത്തൻകുരിശ് പള്ളി സെക്രട്ടറി ശ്രീ ജിമ്മി എം മത്തായി, വാളകം യൂണിറ്റ് സെക്രട്ടറി ശ്രീ. അജോ എന്നിവർ പങ്കെടുത്തു

Congratulation : Shyam Kumar

കുടുംബം പുലർത്താൻ കാറ്ററിംഗ് ജോലി, ഒപ്പം പഠനവും; പരീക്ഷയ്ക്ക് മുൻപ് തപസ് പോലെ ഇരുന്ന് പഠിത്തം, ഫലം വന്നപ്പോൾ ശ്യാംകുമാറിന് ഒന്നാം റാങ്ക്!

കൊല്ലം: കുടുംബം പുലർത്താൻ വേണ്ടി കാറ്ററിംഗ് ജോലിക്കൊപ്പം പഠിച്ച് പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി ശ്യാംകുമാർ. ചാത്തിനാംകുളം റാംഗലത്തു പുത്തൻവീട്ടിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകനാണ് ശ്യാംകുമാർ.
കാറ്ററിങ് ജോലിയിലൂടെ ശ്യാംകുമാറിന് ലഭിക്കുന്ന വരുമാനമാണ് അമ്മയും ഭാര്യ നീലിമയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. മുഖത്തലയിൽ സർക്കാർ ഉദ്യോഗസ്ഥൻ പ്രദീപ് മുഖത്തല നടത്തുന്ന സൗജന്യ പരിശീലന ക്ലാസിൽ പുലർച്ചെ 4.30നു ശ്യാംകുമാർ എത്തും. 7 മണിവരെ അവിടെ പഠനം. ശേഷം, കാറ്ററിങ് ജോലിക്കു പോകും. പരീക്ഷയ്ക്കു മുൻപു 3 മാസം തപസ്സു പോലെ ഇരുന്ന് പഠിച്ചതിന്റെ ഫലമാണ് ഇന്ന് കണ്ടത്.
പെരുമൺ എൻജിനീയറിങ് കോളജിൽ ബിടെക് പഠിച്ച ശ്യാംകുമാർ എൻജിനീയറിങ് ബിരുദം നേടിയെടുക്കാനുള്ള തയാറെടുപ്പിൽ കൂടിയാണ്. എൽഡി ക്ലാർക്ക് പരീക്ഷയിൽ ഉയർന്ന റാങ്ക് പ്രതീക്ഷിക്കുന്ന ശ്യാംകുമാർ ബിടെക് നേടിയ ശേഷം എസ്‌ഐ പരീക്ഷ ഉൾപ്പെടെ ബിരുദ തലത്തിലുള്ള ഉയർന്ന ജോലി ലക്ഷ്യമിടുന്നുണ്ട്. അതിനു മുൻപ് സ്വന്തമായ ഒരു വീടു നിർമിക്കണമെന്നുമാണ് ശ്യാംകുമാറിന്റെ ആഗ്രഹം. കഷ്ടതയിലും നേടിയെടുത്ത ശ്യാംകുമാറിനെ നാട്ടുകാരും ബന്ധുക്കളും ഇപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

മായാത്ത മന്ദ സ്മിതം …പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ഒന്നാം ഓർമ്മയോടു ചേർന്ന് സ്മരണാർത്ഥം ഇടവകകളിൽ ഒലിവ് തൈ നടുന്നതിന്റെ ഉത്‌ഘാടനം പരിശുദ്ധ പിതാവിന്റെ മാതൃ ദൈവാലയമായ കുന്നംകുളം മങ്ങാട് മാർ ഗ്രീഗോറിയോസ് ഇടവകയിൽ പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത നിർവഹിക്കുന്നു .