മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി യോഗം പരുമലയിൽ സമ്മേളിച്ചു.

Spread the love

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപോലീത്തയും ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത തിരുമേനി ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംഗമ വേദിയായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിവന്ദ്യ തിരുമേനിയെ അഭിനന്ദിക്കുകയും യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ ആദരവുകളും ആശംസകളും രേഖപ്പെടുത്തുകയും ചെയ്തു. ഇദം പ്രഥമമായിട്ടാണ് മലങ്കര സഭയിലെ ഒരു മെത്രാപ്പോലീത്ത ഈ സ്ഥാനത്ത് എത്തുന്നത് എന്നുള്ളത് ഏറെ അഭിമാനകരമാണെന്ന് യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
യുവജനപ്രസ്ഥാനത്തിന്റെ നവതി വർഷത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് വിശദമായി ചർച്ചകൾ നടത്തപ്പെട്ടു.

മുളന്തുരുത്തി സമ്മേളനം വമ്പിച്ച വിജയമാക്കി തീർത്ത എല്ലാവരോടുമുള്ള നന്ദി അഭിവന്ദ്യ പ്രസിഡന്റ് തിരുമേനി അറിയിച്ചു

ഓ സി വൈ എം ഐ സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ പ്രൊജക്റ്റ് എംഎന്റിന്റെ ഉദ്ഘാടനം അഭിവന്ദ്യ പ്രസിഡന്റ് തിരുമേനി നിർവഹിച്ചു.

മലങ്കര സഭ മഹിതാചാരന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഐസൻ നെയിം സ്ലിപ്പുകൾ പ്രകാശനം ചെയ്തു.

എംബിസി എൻജിനീയറിങ് കോളേജിലേക്ക് ഓ സി വൈ എം ഐ സെല്ലിന്റെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 10 ലക്ഷത്തോളം മൂല്യം വരുന്ന ഓ സിവൈഎം മെറിറ്റ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

മലങ്കര സഭയെ തകർക്കുവാൻ ഗൂഢാലോചന നടത്തിക്കൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്ന ഓൺലൈൻ ചാനൽ വഴി പരിശുദ്ധ സഭയുടെ കുന്നംകുളം ഭദ്രാസനം മെത്രാപ്പോലീത്തായും യുവജനപ്രസ്ഥാനത്തിന്റെ അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയ മുൻ അസോസിയേഷൻ സെക്രട്ടറി ജോർജ് ജോസഫിന്റെ നടപടിയെ യോഗം അപലപിക്കുകയും അമർഷം രേഖപ്പെടുത്തുകയും ചെയ്തു.

പ്രസ്ഥാനത്തിന്റെ കേന്ദ്ര അസംബ്ലി ജൂലൈ 22ന് ഇടുക്കി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സമ്മേളിക്കുവാൻ തീരുമാനിച്ചു. നവതി വർഷങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21ന് ഗോവയിൽ വെച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃ സംഗമവും നടത്തും