സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ..
സ്മാരക മന്ദിരം സമർപ്പിച്ചു : രാജർഷി സ്കൂളിന് ഒരു പൊൻതുവൽ..
വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിന് പുതുതായി നിർമ്മിച്ച ജോസഫ് മാർ പക്കോമിയോസ് സ്മാരക മന്ദിരം മലങ്കര ഓർത്തഡോക്സ് സഭ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾ മാനേജറും തിരുവനന്തപുരം ഭദ്രാസന അധിപനുമായ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കൂദാശ കർമ്മം നിർവഹിച്ച് സ്കൂളിന് സമർപ്പിച്ചു. 1988-ൽ സഭയ്ക്കായി ഈ സ്ഥാപനം സ്വരുക്കൂട്ടിയ ദീർഘ ദർശിയായ പിതാവായിരുന്നു ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത എന്ന് തിരുമേനി അനുസ്മരിച്ചു . രാജേഷി മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പുതുതായി നിർമ്മിച്ച കമാനം നാടമുറിച്ച് മാനേജർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ഗ്രിഗോറിയൻ സപ്തതി മന്ദിരം എന്ന നാമകരണo പ്രഖ്യാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ മത്തായി ഇടയനാൽ കോറെപ്പിസ്കോപ്പ, മട്ടന്മേൽ ഐസക്ക് കോർപ്പിസ്കോപ്പ, ഫാ.ജേകബ് കുര്യൻ,ഫാ. സൈമൺ ജോസഫ്, ഫാ. വി എ മാത്യൂസ് ,ഫാ. ഒ.ജെ ജേക്കബ്, ഫാ.മഹേഷ് തങ്കച്ചൻ , ഫാ. ബേസിൽ ജോർജജ്,ഫാ.സൂരജ് മത്തായി, ഫാ. ജോബി അലക്സ് , ഫാ ബെയ്സിൽ മണ്ണാർത്തിക്കുളം, ഫാ. ഫിലിപ്പ് കുര്യൻ,മാനേജ്മെന്റ് സ്കൂൾ കോഡിനേറ്റർ ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോണിയ മുരുഗേഷൻ,വി.കെ വർഗ്ഗീസ് കണ്ടനാട്,പി.ഐ പൗലോസ് കുന്നേൽ,അലക്സാണ്ടർ കെ ജോൺ , പ്രിൻസ് ഏലിയാസ് , എബിൻ മത്തായി പൊന്നോടത്ത്, സി ഇ ഗീവർഗീസ് , ജോൺസൺ സി പി , റ്റി.എം. ജോസ് , ജെയ്സൺ പീറ്റർ ജോയ് , അഡ്വ സോണി കെ .പോൾ, മോൻസി ജോൺ , ഡോ.ജേക്കബ് ജോൺ, ഷേബ എം തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.


അറിയിച്ചപ്പോൾ നോട്ടുബുക്കുകൾ, ബാഗുകൾ, യൂണിഫോം, തുടങ്ങി ഓരോ സ്കൂളുകളിലെയും സാഹചര്യങ്ങൾ മനസ്സിലാക്കി നൂറോളം കുഞ്ഞുങ്ങൾക്ക് വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സാധിച്ചത് ദൈവകൃപകൊണ്ട് മാത്രമാണ്.

യൂലിയോസ് തിരുമേനിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയ മുൻ അസോസിയേഷൻ സെക്രട്ടറി ജോർജ് ജോസഫിന്റെ നടപടിയെ യോഗം അപലപിക്കുകയും അമർഷം രേഖപ്പെടുത്തുകയും ചെയ്തു.