മുംബൈ – നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യയുടെ പ്രസിഡന്റായും ക്രിസ്ത്യൻ സർവീസ് ഏജൻസി ചെയർമാനായും നിയമിതനായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനാധിപനും ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അധ്യക്ഷനുമായ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ (CASA – Churches Auxiliary for Social Action ). ” കാസ” വെസ്റ്റ് സോണിന്റെ മീറ്റിംഗിൽ വെച്ച് കാസാ ഡയറക്ടർ ഡോ. സുഷാന്ത് അഗർവാളും റീജിയണൽ സെക്രട്ടറി കെ.വി.തോമസും ബോർഡ് മെമ്പേഴ്സും ചേർന്ന് അനുമോദിച്ചു. വെസ്റ്റ് സോൺ പേഴ്സണൽ കമ്മറ്റിയുടെ അധ്യക്ഷനായി അഭി.ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുക്കുകയും ചെയ്തു. നാല് വർഷത്തേക്കാണ് അധ്യക്ഷന്റെ നിയമനം.സാമൂഹിക പ്രവർത്തനത്തിനു വേണ്ടിയുള്ള സഭകളുടെ സംയുക്ത സംഘടനയാണ് കാസ. 1947 – ൽ ആരംഭിച്ച “കാസാ ” യുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.