നവീകരിച്ച വി. മദ്ബഹയിൽ പ്രഥമ ബലിയർപ്പണവും, ഓഫീസ് മുറികളുടെ ഉദ്ഘാടനവും പരി. കാതോലിക്ക ബാവ നിർവഹിച്ചു.
പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ഇടവക മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മണ്ണൂക്കുന്ന് കത്തീഡ്രൽ ദേവാലയത്തിന്റെ നവീകരിച്ച വി. മദ്ബഹായിൽ പ്രഥമ ബലി അർപ്പിക്കുകയും ഒപ്പം കത്തീഡ്രലിൽ പരി. ബാവാ തിരുമേനിക്കും, അഭി. മെത്രാപ്പോലീത്തൻമാർക്കുമായിട്ടുള്ള നവീകരിച്ച വിശ്രമ മുറി മെത്രാപ്പോലീത്തൻ സ്യൂട്ട് ന്റെ ഉദ്ഘാടനവും, കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനവും
പരി. ബാവ നിർവഹിക്കുകയുണ്ടായി.
വികാരി റവ. ഫാ. റോബിൻ മർക്കോസ്, സഹ വികാരി റവ. ഫാ. സുബിൻ ആൻഡ്രൂസ്, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോസ് തോമസ്, മുൻ സഹവികാരി റവ. ഫാ. ഡോ. ടി.പി. ഏലിയാസ്, കത്തീഡ്രൽ ട്രസ്റ്റിമാർ, സെക്രട്ടറി, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, യുവജനപ്രസ്ഥാന അംഗങ്ങൾ, മറ്റ് ആത്മീയ സംഘടനാ അംഗങ്ങളും, വിശ്വാസികളും പങ്കാളികളായി.
യുവജനപ്രസ്ഥാനം സ്റ്റാളിൽ നിന്നും എണ്ണ,തിരി, മദ്ബഹ തിരി,കുന്തിരിക്കം, മുത്തുക്കുടകൾ, ധൂപക്കുറ്റി, സ്ലീബ, പ്രാർത്ഥനാ പുസ്തകങ്ങൾ, ആത്മീയ ലേഖനങ്ങൾ എന്നിവ ലഭിക്കുന്നതും കൂടാതെ പള്ളിയിലേക്കുള്ള വഴിപാട് സാധനങ്ങളുടെ ഓർഡറും സ്വീകരിക്കുന്നതാണ്.
ഭദ്രാസന ജീവകാരുണ്യ പ്രസ്ഥാനമായ പ്രതിഭാ യൂണീറ്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന 100% ശുദ്ധവും, അഗ്മാർക്ക് മുദ്രയുള്ളതുമായ എല്ലാവിധ പ്രതിഭ കറി പൗഡറുകളും ലഭ്യമാണ് .


അറിയിച്ചപ്പോൾ നോട്ടുബുക്കുകൾ, ബാഗുകൾ, യൂണിഫോം, തുടങ്ങി ഓരോ സ്കൂളുകളിലെയും സാഹചര്യങ്ങൾ മനസ്സിലാക്കി നൂറോളം കുഞ്ഞുങ്ങൾക്ക് വിദ്യാദീപം 2023 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ സാധിച്ചത് ദൈവകൃപകൊണ്ട് മാത്രമാണ്.

യൂലിയോസ് തിരുമേനിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയ മുൻ അസോസിയേഷൻ സെക്രട്ടറി ജോർജ് ജോസഫിന്റെ നടപടിയെ യോഗം അപലപിക്കുകയും അമർഷം രേഖപ്പെടുത്തുകയും ചെയ്തു.