Leadership Camp 2021 – Chenganoor Diocese

പന്തളം ഉള്ളന്നൂർ സെന്റ്‌ ജോർജ് ചെറിയ പള്ളിയിൽ വെച്ച് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നേതൃത്വ സംഗമം നടത്തപ്പെട്ടു.

മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി *ഫാദർ മാത്യു എബ്രഹാം കാരയ്ക്കൽ നേതൃത്വം സംഗമം ഉദ്ഘാടനം ചെയ്തു* യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാദർ അജി കെ തോമസ്,ഉള്ളന്നൂർ സെന്റ് ജോർജ്ജ് ചെറിയ പള്ളി ഇടവക വികാരി ഫാദർ തോമസ് പി നൈനാൻ, യുവജനപ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാദർ ജാൾസൺ പി ജോർജ്ജ്. യുവജനപ്രസ്ഥാന ഭദ്രാസന ജനറൽ സെക്രട്ടറി റോബിൻ ജോ വർഗ്ഗീസ്,മുൻ ഭദ്രാസന യുവജനപ്രസ്ഥാന സെക്രട്ടറി സജി പട്ടരുമഠം, പ്രോഗ്രാം കൺവീനർ അബു ഏബ്രഹാം വീരപ്പള്ളി, യുവജനപ്രസ്ഥാന ഭദ്രാസന ട്രഷറർ അപ്രേം കുന്നിൽ,കേന്ദ്ര കമ്മിറ്റി അംഗം റിജോഷ് ഫിലിപ്, ഡിസ്ട്രിക്ട് ഓർഗനൈസർമാരായ സജു ജോൺ ,പ്രവീൺ ഫിലിപ്പ്,ബിജോയി പി ഗീവർഗീസ്,അഖിൽ ജോസഫ് മാത്യു, ഇടവക ട്രസ്റ്റി പി ഒ സാമുവേൽ, ജോർജ് ബാബു,അമൽ രാജ്,ബിനു ജോർജ്, റോബിൻ സാമുവേൽ, ആശ ഗ്രേയ്‌സ് ഷാജി എന്നിവർ പ്രസംഗിച്ചു.കോഴഞ്ചേരി സെൻറ് തോമസ് കോളേജിലെ റിട്ടേഡ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ പ്രൊഫസർ പയസ് ജോസഫ് ക്ലാസ് നയിച്ചു.

Salute for Indian Soldiers : OCYM

പ്രീയ സഹപ്രവർത്തകരെ , കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും സഹധർമ്മിണിക്കും മറ്റ് ധീര ഭടന്മാർക്കും മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെയും ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെയും ആദരാഞ്ജലികൾ.

 

ഇന്ന് വൈകുന്നേരം വെണ്ണിക്കുളം സെന്റ് ബെഹന്നാൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയും ആദരുവകൾ സമർപ്പിക്കും.

 

യുവജന പ്രസ്ഥാനത്തിന്റെ ശനി ,ഞായർ  യൂണിറ്റ്, ഭദ്രാസന യോഗങ്ങളിൽ അംഗങ്ങൾ മെഴുകുതിരികൾ കത്തിച്ചു പിടിച്ചും ഫോട്ടോകൾ അലങ്കരിച്ചൂ പുഷ്പ്പങ്ങൾ സമർപ്പിച്ചും ധീര ഭടന്മാർക്ക് ആദരാഞ്ജലികൾ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.

 

ഫാ. അജി കെ. തോമസ്

ജനറൽ സെക്രട്ടറി OCYM

OCYM : Help in Canada

കരുതൽ ….       ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം ക്യാനഡയിലുള്ള നമ്മുടെ  ഇടവകകളുടെ സഹായത്തോടെ ക്യാനഡയിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്നവർക്ക് അവിടെ വേണ്ടതായ സഹായങ്ങൾ നൽകുന്നു .ഇടവകകളുടെ വികാരിമാരുടെ ഫോൺ നമ്പർ ഇതോടൊപ്പം ചേർക്കുന്നു .ആ രാജ്യത്തു എത്തുന്നവർ ഇത് വിനിയോഗിക്കുകയും ആരാധനയിലും ഇടവകയിലെ മറ്റു കാര്യങ്ങളിലും സംബന്ധിക്കുന്നതിനും ശ്രദ്ധിക്കുമല്ലോ ..  സ്നേഹത്തോടെ    അജി അച്ചൻ  —-      ജനറൽ    സെക്രട്ടറി OCYM

Christmas Carol Competition 2021

നക്ഷത്രരാവ്‌ 2021

 

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്  ക്രൈസ്തവ  യുവജനപ്രസ്ഥാനം അഖില മലങ്കര അടിസ്ഥാനത്തിൽ ഒരുക്കുന്ന നാടൻ  ക്രിസ്തുമസ് കരോൾ മത്സരം   നക്ഷത്രരാവ്‌ 2021 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ പ്രോഗ്രാമിന് താങ്കളുടെ ഇടവകയുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ടീം രജിസ്റ്റർ ചെയ്യുവാനുള്ള  ഗൂഗിൾ ഫോമം ലിങ്ക് https://forms.gle/Sq1znhHHNWbBFytV8

 

* We transfer വഴി എൻട്രികൾ അയക്കാനുള്ള ഇമെയിൽ ID: sgocym2021@gmail.com

 

*മത്സരം സംബന്ധിച്ച് ഉള്ള അന്വേഷണങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ

🪀: wa.me/+96599676961

🪀: wa.me/+96569905616

🪀: wa.me/+96565647148

🪀: wa.me/+96596932462

🪀: wa.me/+96569621046