Notice from General Secretory.

Spread the love

പ്രീയ സഹപ്രവർത്തകരെ,

 

നമ്മുടെ എല്ലാ ഭദ്രാസനങ്ങളിലും അസംബ്ലി നടത്തിപ്പ് ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നു  അറിയുന്നതിൽ സന്തോഷം അറിയിക്കുന്നു.

ഭരണഘടനക്ക് വിധേയമായി എക്സിക്യൂട്ടീവ് സമിതി തീരുമാന പ്രകാരം ചില കാര്യങ്ങൾ അറിയിക്കുന്നു.

 

1. 2020 – 21 സാമ്പത്തിക വർഷം കേന്ദ്രത്തിൽ യൂണിറ്റ് രജിസ്റ്റർ ചെയ്ത യൂണിറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക്

(ഒരു യുവാവ് / ഒരു യുവതി) ഭദ്രാസന, സോണൽ അസംബ്ലിയുടെ എല്ലാ അവകാശങ്ങൾക്കും അർഹരാണ്.

 

2. 2020 – 21 സാമ്പത്തിക വർഷം കേന്ദ്ര രെജിസ്ട്രേഷൻ നടത്തിയ യൂണിറ്റ് അംഗം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏതെങ്കിലും സ്ഥാനത്തേക്ക് മൽസരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോട് കൂടി  അതിനുള്ള അർഹത ഉണ്ടായിരിക്കും. കേന്ദ്ര രെജിസ്ട്രേഷൻ നിർബന്ധമാണ് .എന്നാൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

 

3. ഭരണഘടന പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട,നോമിനേറ്റ് ചെയ്ത നിലവിലുള്ള ഭദ്രാസന, കേന്ദ്ര സമിതി അംഗങ്ങൾക്കും എല്ലാ അർഹതയും ഉണ്ട്.

 

4. കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കേണ്ട പ്രതിനിധികൾ 

(രണ്ട് യുവാക്കൾ, ഒരു യുവതി)

 

5. ആ ഭദ്രാസനത്തിൽ നിന്നുള്ള കേന്ദ്ര അസംബ്ലി അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ 2022 ജനുവരി 31 നു മുമ്പായി അറിയിക്കണം.

 

ആജ്ഞാനുസരണം,

 

ഫാ. അജി കെ. തോമസ്

ഒ.സി.വൈ.എം

ജനറൽ സെക്രട്ടറി