Smart Class Room : In Memory of H H Baselios Marthoma Paulose II

കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ സ്മരണാർത്ഥം പൊങ്ങന്താനം MD യു.പി സ്കൂളിൽ പണി കഴിപ്പിച്ച സ്മാർട്ട് ക്ലാസ്സ്റൂമിൻ്റെ കൂദാശ


OCYM Kottayam – കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ… | Facebook

UAE Zonal meet 2021

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിനു അഭിമാനമായി UAE സോണലൂം റാസൽ ഖൈമ യൂണിറ്റും :ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2021 വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത് റാസൽ ഖൈമ സെന്റ് മേരീസ് ഇടവകയും യുവജന പ്രസ്ഥാനവുമാണ് .അതിജീവനത്തിന്റെ നാളുകളിൽ ദൈവ കൃപയാൽ ആ മേഖലയിലെ യൂണിറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മികവോടെ സോണൽ കോൺഫെറെൻസിനു നേതൃത്വം നൽകുന്നതിന് സംഘാടകർക്ക്‌ കഴിഞ്ഞു .ഇടവക മെത്രാപ്പോലീത്ത അഭി .ഡോ .എബ്രഹാം മാർ സെറാഫിം മെത്രപൊലീത്തയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും കോൺഫെറെൻസിനെ മികവുറ്റതാക്കി .സോണൽ പ്രസിഡന്റ് ജോ മാത്യു അച്ചന്റെയും സെക്രട്ടറി ഗീവർഗീസ് ടി സാമിന്റെയും ജോയിന്റ് സെക്രട്ടറിമാരായ രെഞ്ചു പി ജോസ്‌ ,സീന സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്കു യൂണിറ്റ് വൈസ് പ്രസിഡന്റ് സാം കെ മാത്യു ,സെക്രട്ടറി റെന്നി ഡാനിയേൽ ജോൺ ,ട്രെഷറർ വിനോദ്‌ പാപ്പച്ചൻ ,ജോയിന്റ് സെക്രട്ടറി ലിജോ പി , ജനറൽ കൺവീനർ റോയി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റി കൺവീനർമാർ ,അംഗങ്ങൾ ഇടവക ട്രസ്‌റ്റീ ,സെക്രട്ടറി ഭരണസമിതി അംഗങ്ങൾ ,യൂണിറ്റ് അംഗങ്ങൾ എന്നിവർ നൽകിയ പിന്തുണ ശ്രദ്ധേയമായി .സാങ്കേതിക മികവിൽ ഇതിന്റ അനുഗ്രഹത്തിനായി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു .ആ യൂണിറ്റിന് എല്ലാ പിന്തുണയും നൽകിയ Uae സോണലിലെ മറ്റെല്ലാ യൂണിറ്റ് പ്രസിഡന്റ് അച്ചന്മാരോടും യൂണിറ്റ് ഭാരവാഹികളോടും അംഗങ്ങളോടും നന്ദി അറിയിക്കുന്നു . 2022 ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ മേഖല പ്രവർത്തനങ്ങൾക്കു അൽ ഐൻ സെന്റ് ഡയനേഷ്യസ്‌ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നേതൃതം നൽകും .

 

റവ .ഫാ.ജോൺസൺ ഐപ്പ് (സോണൽ പ്രസിഡന്റ്), ശ്രീ.ബെൻസൻ ബേബി (സോണൽ സെക്രട്ടറി),

ശ്രീ.സിബി ജേക്കബ്,

ശ്രീമതി.ടിന്റു എലിസബത്ത് മാത്യൂസ് (സോണൽ ജോയിന്റ് സെക്രട്ടറിമാർ )അനുമോദനങ്ങളും പ്രാർത്ഥനകളും .  എല്ലാവരുടെയും സൗഖ്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു .               

ഫാ .അജി കെ .തോമസ് , ജനറൽ സെക്രട്ടറി OCYM

ക്ഷീര കർഷകർക്ക് സഹായവുമായി ഓ സി വൈ എം

ക്ഷീര കർഷകർക്ക് സഹായവുമായി ഓ സി വൈ എം

വളഞ്ഞവട്ടം: അന്താരാഷ്ട്ര ക്ഷീര ദിനത്തിൽ ക്ഷീരകർഷകർക്ക് സഹായവും യുവ കർഷകർക്ക് ആദരവുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം. കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന ക്ഷീരകർഷകർ പ്രത്യേക പരിഗണന അർഹിക്കുന്നു എന്ന് നിരണം ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. നിരണം ഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹരിത സ്പർശം കാർഷിക സഹായ പദ്ധതിയുടെ ഭാഗമായി നിരണം ഡിസ്ട്രിക്ടിൽ ഉൾപ്പെടുന്ന നൂറോളം ക്ഷീരകർഷകർ ഗുണഭോക്താക്കളായി.

മുഖ്യ സന്ദേശം നൽകിയ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ യുവ ക്ഷീര കർഷകരെ ആദരിച്ചു. വൈസ് പ്രസിഡൻറ് ഫാ വർഗീസ് തോമസ് എം അധ്യക്ഷത വഹിച്ചു.

ഫാ ചെറിയാൻ ജോർജ്,കേന്ദ്ര റീജണൽ സെക്രട്ടറി മത്തായി ടി വർഗീസ്, ഭദ്രാസന സെക്രട്ടറി ജിജോ ഐസക്, ട്രഷറർ തോമസ് ചാക്കോ, ഓർഗനൈസർ സക്കറിയ തോമസ്, ജോബിൻ മാത്യു,ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.

Message from Rev Fr Aji K Thomas (General Secretary OCYM)

പ്രിയ സഹപ്രവർത്തകരെ,

 

മഹാമാരിയുടെയും പേമാരിയുടെയും കാലത്തു ദുരിതമനുഭവിക്കുന്നവർക്കു ആശ്രയമായി കൂടെ നില്ക്കുന്ന ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ അംഗങ്ങളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. നേതൃത്വം നൽകുന്ന കേന്ദ്ര, റീജിണൽ,  ഭദ്രാസന ചുമതലക്കാർ, ഭദ്രാസന സമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവരെ അനുമോദിക്കുന്നു. 

 

കോവിഡ് അതിജീവനം, പ്രതിരോധ പ്രവർത്തനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളിലും കേരളത്തിൽ മാതൃകയാർന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സ്വസ്‌തി ഫൗണ്ടേഷൻ എല്ലാ യുവജന സംഘടനകളെയും ചേർത്ത് ഡിഫെൻസ് ഫോഴ്സ് രൂപീകരിക്കുന്നു. OCYM പ്രവർത്തകരെയും ഇതിൽ ഓൺലൈൻ പ്രായോഗിക പരിശീലനം നല്കി ഭാഗമാക്കുവാൻ ആഗ്രഹിക്കുന്നു.

 

ഗവൺമെന്റിനോടു ചേർന്ന് ധാരാളം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഈ ഫൗണ്ടേഷൻ യുവതി – യുവാക്കൾക്കു ഓൺലൈൻ പ്രായോഗിക പരിശീലനം നൽകുന്നു .ഈ പദ്ധതിയിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ അതാതു ഭദ്രാസന സെക്രട്ടറി മുഖേന പേര്, മൊബൈൽ നമ്പർ, ഇടവക എന്നിവയോടു ചേർത്ത് മെയ് 23 നു മുമ്പായി നൽകണമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു.ആ ഭദ്രാസനത്തിൽ നിന്നും ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ അറിയിക്കണമേ 

 

 

അജി അച്ചൻ