General

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള സമാപിച്ചു

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള സമാപിച്ചു.
ചെങ്ങന്നൂർ ഭദ്രാസനത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

പത്തനംതിട്ട : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള സമാപിച്ചു. സമാപന സമ്മേളനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ടി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാർ ജോജി പി. തോമസ്, സ്വാഗത സംഘം കൺവീനർ
സോഹിൽ വി. സൈമൺ, മത്തായി ടി. വർഗീസ്, എൽജോ സി. ചുമ്മാർ, നിതിൻ മണ്ണക്കാട്ടുമണ്ണിൽ, മിന്റാ മറിയം വർഗിസ്, റെനോ രാജൻ, നിബിൽ നല്ലവീട്ടിൽ ‘ ഫിന്നി മുള്ളനിക്കാട് എന്നിവർ പ്രസംഗിച്ചു.  കുടുതൽ പൊയിന്റുകൾ നേടി ചെങ്ങന്നൂർ ഭദ്രാസനം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കുന്നംകുളം ഭദ്രാസനം, മാവേലിക്കര ഭദ്രാസനം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ മത്സരയിനങ്ങളിലായി 1300 ഓളം മത്സരാഥികൾ പങ്കെടുത്തു.

ബഹ്‌റൈൻ സെന്റ്‌. തോമസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാന കേന്ദ്ര കമ്മറ്റിയുടെ സഹകരണത്തോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ള 60 കുഞ്ഞുങ്ങൾക്ക്‌ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നു. ആയതിന്റെ ഉദ്‌ഘാടനം മേയ് മാസം 22 ന് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാന പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ തിരുമേനിയാൽ അട്ടപ്പാടിയിൽ വെച്ച്‌ നിർവ്വഹിക്കപ്പെടുന്നു.