General

രക്തദാനം മഹാദാനം

ദുബായ് ലത്തീഫാ ആശുപത്രിയും സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യയത്തിൽ രക്തദാന ക്യാമ്പ് നടത്തപ്പെട്ടു .ജൂണ്‍ 23ാം തീയതി വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം യുവജനപ്രസ്ഥാനം ഹാളില്‍ നടത്തപ്പെട്ട ക്യാംപിൽ നിരവധി അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി .

മെഡിക്കൽ ക്യാമ്പ്‌

ചെങ്ങന്നൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വതിൽ സെഞ്ചുറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ്‌ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസും അസ്ഥിക്ഷയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും ഡോ. ജയകൃഷ്ണന്റെ നേതൃത്വതിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഡിസ്ട്രിക്ട് ഭാരവാഹികൾ റിബു, ജോബിൻ, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ സാനിധ്യവും യോഗത്തിന് ഉണ്ടായിരുന്നു. പ്രസ്ഥാന വൈസ് പ്രസിഡന്റ്‌ ജിജി കാടുവെട്ടൂർ, സെക്രട്ടറി ഷൈമ്സ് ഷിബു, ട്രഷറർ ജിബിൻ മാത്യു, ജോയിൻ സെക്രട്ടറി ജോമോൻ വർഗ്ഗീസ്, റിഞ്ചു, അലെൻ, ടെസിൻ എന്നിവർ നേതൃത്വം നൽകി.

മലങ്കര സഭയുടെ വക്കീൽ പദവിയിലെത്തിയ രണ്ടാമത്തെ റമ്പാച്ചൻ

മലങ്കര സഭയുടെ വക്കീൽ പദവിയിലെത്തിയ രണ്ടാമത്തെ റമ്പാച്ചനാണ് വന്ദ്യ കൊച്ചുപറമ്പിൽ റമ്പാച്ചൻ.ആദ്യമായി ഈ പദവിയിലെത്തിയ വന്ദ്യ തോമസ് പോൾ റമ്പാച്ചന്റെ വഴിയേ തന്നെയാണ് കൊച്ചുപറമ്പിൽ റമ്പാച്ചനും. ഇരുവരും തമ്മിൽ വളരെയേറെ സാമ്യമുണ്ട്. രണ്ടു പേരും എറണാകുളം ജില്ലക്കാർ, കക്ഷി വഴക്ക് രൂക്ഷമായ ഇടവകകളിൽ ആചാര്യവേല ചെയ്യുന്നവർ, വന്ദ്യ തോമസ് പോൾ റമ്പാച്ചന്റെ മാതൃഇടവക കോതമംഗലം ചെറിയ പള്ളി, മികച്ച പ്രഭാഷകർ, എഴുത്തുകാർ, ആനുകാലിക സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവർ, അവശരോടും ആലംബഹീനരോടും കരുണ കാണിക്കുന്നവർ, വന്ദ്യ തോമസ് പോൾ റമ്പാച്ചൻ കോതമംഗലം സാന്ത്വനം സ്പെഷ്യൽ സ്കൂൾ ഡയറക്ടറും, വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചൻ കണ്ട നാട് വജന സ്നേഹാശ്രമം സെക്രട്ടറിയുമാണല്ലോ.