Happy Birthday : H.G. Dr. Yuhanon Mar Chrisostomos
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് തിരുമേനിക്ക് പ്രസ്ഥാനത്തിന്റെ എല്ലാ അംഗങ്ങളുടെയും ജന്മദിന ആശംസകളും പ്രാർത്ഥനകളും .
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് തിരുമേനിക്ക് പ്രസ്ഥാനത്തിന്റെ എല്ലാ അംഗങ്ങളുടെയും ജന്മദിന ആശംസകളും പ്രാർത്ഥനകളും .
പ്രീയ സഹപ്രവർത്തകരെ ,ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന വേദ വിശ്വാസ പഠന പദ്ധതിയാണ് “ഉറവയിലേക്ക് “. ഈ വർഷത്തെ സിലബസ്സ് 1.വിശുദ്ധ മത്തായിയുടെ സുവിശേഷം 2.യുവജന പ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറി വെരി റവ .ഡോ .കെ .എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ രചിച്ച 70 ചോദ്യങ്ങളും അവയുടെ മറുപടിയും . കേന്ദ്ര തലത്തിൽ പരീക്ഷ ഗൂഗിൾ ഫോമിൽ ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ .മാർച്ച് മാസത്തിൽ പരീക്ഷ നടക്കുന്നതിനാൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ,പുസ്തകത്തിന് 50 രൂപ ആവശ്യമുള്ളവരുടെ എണ്ണം എന്നിവ ഭദ്രാസന ജന സെക്രട്ടറിമാർ അറിയിക്കണം .കേന്ദ്ര തലത്തിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് യുവദർശൻ അവാർഡുകളും ഭദ്രാസന 1,2 സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ് .നമ്മുടെ എല്ലാ യൂണിറ്റുകളിൽ നിന്നും പരമാവധി അംഗങ്ങൾ ഈ പഠന പദ്ധതിയിൽ പങ്കെടുക്കുന്നതിന് യൂണിറ്റ് ,ഭദ്രാസന ഗ്രൂപ്കളിൽ ഷെയർ ചെയ്യണേ ..
സ്നേഹത്തോടെ അജി അച്ചൻ ജനറൽ സെക്രട്ടറി OCYM
പ്രീയ സഹപ്രവർത്തകരെ,
നമ്മുടെ എല്ലാ ഭദ്രാസനങ്ങളിലും അസംബ്ലി നടത്തിപ്പ് ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നു അറിയുന്നതിൽ സന്തോഷം അറിയിക്കുന്നു.
ഭരണഘടനക്ക് വിധേയമായി എക്സിക്യൂട്ടീവ് സമിതി തീരുമാന പ്രകാരം ചില കാര്യങ്ങൾ അറിയിക്കുന്നു.
1. 2020 – 21 സാമ്പത്തിക വർഷം കേന്ദ്രത്തിൽ യൂണിറ്റ് രജിസ്റ്റർ ചെയ്ത യൂണിറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക്
(ഒരു യുവാവ് / ഒരു യുവതി) ഭദ്രാസന, സോണൽ അസംബ്ലിയുടെ എല്ലാ അവകാശങ്ങൾക്കും അർഹരാണ്.
2. 2020 – 21 സാമ്പത്തിക വർഷം കേന്ദ്ര രെജിസ്ട്രേഷൻ നടത്തിയ യൂണിറ്റ് അംഗം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏതെങ്കിലും സ്ഥാനത്തേക്ക് മൽസരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോട് കൂടി അതിനുള്ള അർഹത ഉണ്ടായിരിക്കും. കേന്ദ്ര രെജിസ്ട്രേഷൻ നിർബന്ധമാണ് .എന്നാൽ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
3. ഭരണഘടന പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട,നോമിനേറ്റ് ചെയ്ത നിലവിലുള്ള ഭദ്രാസന, കേന്ദ്ര സമിതി അംഗങ്ങൾക്കും എല്ലാ അർഹതയും ഉണ്ട്.
4. കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കേണ്ട പ്രതിനിധികൾ
(രണ്ട് യുവാക്കൾ, ഒരു യുവതി)
5. ആ ഭദ്രാസനത്തിൽ നിന്നുള്ള കേന്ദ്ര അസംബ്ലി അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ 2022 ജനുവരി 31 നു മുമ്പായി അറിയിക്കണം.
ആജ്ഞാനുസരണം,
ഫാ. അജി കെ. തോമസ്
ഒ.സി.വൈ.എം
ജനറൽ സെക്രട്ടറി
ക്രിസ്തുമസിന് വരവേൽക്കാൻ 23 അടിയുള്ള ക്രിസ്ത്മസ് ട്രീ ഒരുക്കി പെരുംതുരുത്തി OCYM (കുന്നംകുളം)
പന്തളം ഉള്ളന്നൂർ സെന്റ് ജോർജ് ചെറിയ പള്ളിയിൽ വെച്ച് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നേതൃത്വ സംഗമം നടത്തപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി *ഫാദർ മാത്യു എബ്രഹാം കാരയ്ക്കൽ നേതൃത്വം സംഗമം ഉദ്ഘാടനം ചെയ്തു* യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാദർ അജി കെ തോമസ്,ഉള്ളന്നൂർ സെന്റ് ജോർജ്ജ് ചെറിയ പള്ളി ഇടവക വികാരി ഫാദർ തോമസ് പി നൈനാൻ, യുവജനപ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാദർ ജാൾസൺ പി ജോർജ്ജ്. യുവജനപ്രസ്ഥാന ഭദ്രാസന ജനറൽ സെക്രട്ടറി റോബിൻ ജോ വർഗ്ഗീസ്,മുൻ ഭദ്രാസന യുവജനപ്രസ്ഥാന സെക്രട്ടറി സജി പട്ടരുമഠം, പ്രോഗ്രാം കൺവീനർ അബു ഏബ്രഹാം വീരപ്പള്ളി, യുവജനപ്രസ്ഥാന ഭദ്രാസന ട്രഷറർ അപ്രേം കുന്നിൽ,കേന്ദ്ര കമ്മിറ്റി അംഗം റിജോഷ് ഫിലിപ്, ഡിസ്ട്രിക്ട് ഓർഗനൈസർമാരായ സജു ജോൺ ,പ്രവീൺ ഫിലിപ്പ്,ബിജോയി പി ഗീവർഗീസ്,അഖിൽ ജോസഫ് മാത്യു, ഇടവക ട്രസ്റ്റി പി ഒ സാമുവേൽ, ജോർജ് ബാബു,അമൽ രാജ്,ബിനു ജോർജ്, റോബിൻ സാമുവേൽ, ആശ ഗ്രേയ്‌സ് ഷാജി എന്നിവർ പ്രസംഗിച്ചു.കോഴഞ്ചേരി സെൻറ് തോമസ് കോളേജിലെ റിട്ടേഡ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ പ്രൊഫസർ പയസ് ജോസഫ് ക്ലാസ് നയിച്ചു.
പ്രീയ സഹപ്രവർത്തകരെ , കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും സഹധർമ്മിണിക്കും മറ്റ് ധീര ഭടന്മാർക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെയും ആദരാഞ്ജലികൾ.
ഇന്ന് വൈകുന്നേരം വെണ്ണിക്കുളം സെന്റ് ബെഹന്നാൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയും ആദരുവകൾ സമർപ്പിക്കും.
യുവജന പ്രസ്ഥാനത്തിന്റെ ശനി ,ഞായർ യൂണിറ്റ്, ഭദ്രാസന യോഗങ്ങളിൽ അംഗങ്ങൾ മെഴുകുതിരികൾ കത്തിച്ചു പിടിച്ചും ഫോട്ടോകൾ അലങ്കരിച്ചൂ പുഷ്പ്പങ്ങൾ സമർപ്പിച്ചും ധീര ഭടന്മാർക്ക് ആദരാഞ്ജലികൾ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
ഫാ. അജി കെ. തോമസ്
ജനറൽ സെക്രട്ടറി OCYM