president

രക്തദാനം മഹാദാനം

ദുബായ് ലത്തീഫാ ആശുപത്രിയും സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യയത്തിൽ രക്തദാന ക്യാമ്പ് നടത്തപ്പെട്ടു .ജൂണ്‍ 23ാം തീയതി വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം യുവജനപ്രസ്ഥാനം ഹാളില്‍ നടത്തപ്പെട്ട ക്യാംപിൽ നിരവധി അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി .

മെഡിക്കൽ ക്യാമ്പ്‌

ചെങ്ങന്നൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വതിൽ സെഞ്ചുറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ്‌ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസും അസ്ഥിക്ഷയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും ഡോ. ജയകൃഷ്ണന്റെ നേതൃത്വതിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഡിസ്ട്രിക്ട് ഭാരവാഹികൾ റിബു, ജോബിൻ, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ സാനിധ്യവും യോഗത്തിന് ഉണ്ടായിരുന്നു. പ്രസ്ഥാന …

മെഡിക്കൽ ക്യാമ്പ്‌ Read More »

ഫാ.ടോം ഉഴുന്നാലിലിന്‍

ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു കോട്ടയത്ത് നടക്കുന്ന ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി ആവിശ്യപ്പെട്ടു .അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നാളെ [1-1-2017] എല്ലാ ദേവാലയങ്ങളിലും ഫാ.ടോമിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നു പ്രസിഡന്‍റ് യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു

തലമുറ സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും

ന്യൂ ഡല്‍ഹി : ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തലമുറ സംഗമം 2016-ന്‍റെ ഉദ്ഘാടനം 2016 ജൂണ്‍ 14-ന് കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് , യുവജനപ്രസ്ഥാനം പ്രസിഡന്‍റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം തലമുറസംഗമം സംഘടിപ്പിക്കുന്നത്. ഡല്‍ഹി ഭദ്രാസനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചതിനു ശേഷം, കേരളത്തിലും രാജ്യത്തിന്‍റെ മറ്റ് …

തലമുറ സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും Read More »