സ്വാതന്ത്ര്യത്തിന്റ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സ്നേഹ സാഹോദര്യ ജ്വാല തെളിയിക്കുന്നു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 75 – മത് സ്വാതന്ത്ര്യ ദിനത്തോടു ചേർന്ന് കേന്ദ്ര, റീജിയണൽ , ഭദ്രാസന, യൂണിറ്റ് അടിസ്ഥാനത്തിൽ ഓഗസ്റ്റ് 13, 14, 15 തീയതികളിൽ സ്നേഹ സഹോദര്യ ജ്വാല തെളിയിക്കും. യുവജന പ്രസ്ഥാനം പ്രവർത്തകർ ഭവനങ്ങളിലും ഇടവകകളിലും കൊടി ഉയർത്തുകയും മത സൗഹാർദ്ദ റാലി, സമ്മേളനം, വിവിധ പരിപാടികൾ എന്നിവക്ക് നേതൃത്വം നൽകുകയും ചെയ്യണമെന്ന് അറിയിക്കുന്നു. ഫാ .അജി കെ .തോമസ് ജനറൽ സെക്രട്ടറി