പ്രിയമുള്ളവരേ,
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് കുന്നംകുളം ഭദ്രാസന പരിധിയിൽ ഉണ്ടായിരുന്നു 1 ഏക്കർ വസ്തുവും അതിലെ ബിൽഡിംഗ് യൂത്ത് സെന്റർ ആരംഭിച്ചു പ്രവർത്തിക്കുന്ന രീതിയിലേക്ക് ആഗ്രഹിച്ച് ലഭിച്ചതായിരുന്നു.
എന്നാൽ ദൈവ നിയോഗം മറ്റൊന്നായിരുന്നു. മറ്റു ചില പ്രതിസന്ധികൾ കാരണം യൂത്ത് സെന്റർ പ്രവർത്തനം അവിടെ ആരംഭിക്കുവാൻ കാലതാമസം ഉണ്ടാവുകയും പ്രസ്തുത സ്ഥലവും, കെട്ടിടവും കാലപ്പഴക്കം നേരിടുകയും ചെയ്ത സാഹചര്യത്തിൽ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡണ്ടും കുന്നംകുളം ഭദ്രാസന അധിപനുമായ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്തയുടെ നിർദ്ദേശപ്രകാരം കുന്നംകുളം ഭദ്രാസനവും, മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും സംയുക്തമായി മലങ്കര സഭയുടെ മുൻ കാതോലിക്കാ ബാവ പരി.ബസേലിയോസ് മാർത്തോമാ പൗലോസ് ദിദിയൻ കാതോലിക്കാ ബാവ തിരുമേനിയുടെ പേരിൽ ഉള്ള ഹൗസിംഗ് പ്രോജക്ട് തുടർച്ച എന്നവണം 8 കുടുംബങ്ങൾക്ക് സ്നേഹ തണൽ ഒരുക്കുവാൻ ടി കെട്ടിടം പുനർ നിർമ്മിച്ചാൽ സാധിക്കും എന്ന് മനസ്സിലാക്കുകയും. ഈ വിഷയത്തിൽ കുന്നംകുളം ഭദ്രാസനം പുനർ നിർമ്മാണ നടപടിക്രമ പൂർത്തിയാക്കാമെന്ന് അറിയിക്കുകയും ചെയ്തു.
അതിൻ പ്രകാരം അഭി തിരുമേനിയുടെയും സെൻട്രൽ കമ്മിറ്റിയുടെ അനുമതിയോടെ 8 കുടുംബങ്ങൾക്ക് വാസസ്ഥലം ഒരുങ്ങുകയാണ്.. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഭവന നിർമ്മാണ പ്രൊജക്റ്റ് സേവനമേഖലയിൽ പ്രധാന പ്രൊജക്റ്റായി നോക്കിക്കാണുന്ന ഒന്നാണ് ഈ പദ്ധതിയുടെ പ്രാരംഭം എന്ന നിലയിൽ 8 ഭവനരഹിതർക്ക് ആദ്യഘട്ടം തണൽ ഒരുങ്ങുകയാണ്..

