പ്രീയ സഹ പ്രവർത്തകരെ , സേവനത്തിന്റെ മുഖ മുദ്രയായിതീർന്ന സംഘടനയാണ് ഇന്ത്യൻ ഓർത്തഡോക്സ് മേഴ്‌സി ഫെലോഷിപ്പ് കുവൈറ്റ് (IOMF Kuwait )സേവന രംഗത്ത് അതിന്റെ 50 വർഷത്തിന്റെ നിറവിലാണ് .ആയതിന്റെ ഭാഗമായി കോവിഡ് 19 ന്റെ ദുരിതത്തിലായിപ്പോയവർക്കു കൈത്താങ്ങൽ നല്കാൻ Smile 2022 എന്ന പേരിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുകയാണ് .അതിന്റെ നല്ല നടത്തിപ്പിനായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തെയും ഭാഗമാക്കുകയാണ് .നമ്മുടെ എല്ലാ യൂണിറ്റുകളും ബഹു .വികാരിമാരുടെ അനുവാദത്തോടുകൂടെ പൂർണ്ണ പിന്തുണയും സഹകരണവും നൽകണമേ .ആയതിന്റെ വിശദ വിവരങ്ങൾ ഇതോടൊപ്പം നൽകുന്നു . ഫാ അജി കെ .തോമസ് ജനറൽ സെക്രട്ടറി OCYM 1. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹമായത് തെരഞ്ഞെടുക്കുകയും ആയതിന്റെ സുതാര്യത വികാരിയുടെ സഹായത്തോടുകൂടി ഉറപ്പാക്കുകയും ചെയ്യുക.
2. പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും വിതരണം ചെയ്യുന്ന തുക അർഹമായ കരങ്ങളിൽ എത്തിച്ചേർന്നുവെന്നും ഉറപ്പാക്കുക.
3. അപേക്ഷകനു ആവശ്യമായ സഹായങ്ങൾ അതത് പ്രസ്ഥാനങ്ങൾ ചെയ്തുകൊടുക്കണം.
4. പദ്ധതിയുടെ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ സമയോചിതമായി ഞങ്ങളെ അറിയിക്കുക.