webteam

കേരള ഗവൺമെന്റിന്റെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവും ആണ്

ബഹു സുപ്രീം കോടതി വിധിയെ അട്ടിമറിക്കുവാനും മലങ്കര സഭയുടെ പൈതൃക സ്വത്തിന്മേൽ കടന്നുകയറ്റം നടത്തുവാനും അനുവദിക്കുന്ന തരത്തിലുള്ള കേരള ഗവൺമെന്റിന്റെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവും ആണ്. ആസൂത്രിതമായ ഇത്തരം തീരുമാനങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥിതിയിന്മേൽ ഉള്ള ജനങ്ങളുടെ വിശ്വാസത്തിൻ മേൽ കരി നിഴൽ വീഴ്ത്തുന്ന സാഹചര്യം ആണുള്ളത്. കേസിൽ പരാജയപ്പെട്ട കക്ഷിക്ക് ഉടമസ്ഥന്റെ മുതൽ അപഹരികുവൻ ഉള്ള അനധികൃതമായ അവസരം ഒരുക്കി കൊടുക്കുന്നതാണ് ഈ നിയമനിർമ്മാണം. പതിറ്റാണ്ടുകൾ നീണ്ട വ്യവഹാരങ്ങൾക്ക് നേതൃത്വം കൊടുത്ത് പീഡ അനിഭവിച്ചവരെയും രക്തസാക്ഷികൾ ആയവരെയും അവഹേളിക്കുന്ന ധാർഷ്ട്യവും ധിക്കാരവും ആണ് ഈ നിയമ നിർമ്മാണത്തിന് പിന്നിലുള്ള ചേതോവികാരം എന്ന് ഞങ്ങൾ സംശയിക്കുന്നു.
ഈ നിയമനിർമ്മാണത്തിന് എതിരെ മലങ്കര ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനമായ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ശക്തമായി പ്രതിഷേധിക്കുന്നു.

ഫാ. വിജു ഏലിയാസ് ജനറൽ സെക്രട്ടറി

മലങ്കരയുടെ യുവതക്കു പുതു നേതൃത്വമായി ഫാ.വിജു ഏലിയാസ് ചുമതലയേറ്റു.

മലങ്കരയുടെ യുവതക്കു പുതു നേതൃത്വമായി ഫാ.വിജു ഏലിയാസ് ചുമതലയേറ്റു.

 

പരിശുദ്ധ സഭയുടെ യുവജന പ്രസ്ഥാനമായ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര ജനറൽ സെക്രട്ടറിയായി റവ. ഫാ.വിജു ഏലിയാസ് ഇന്ന് ചുമതലയേറ്റു. ഇന്ന് രാവിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ എത്തി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ യുലിയോസ്‌ തിരുമേനിയുടെ സാന്നിധ്യത്തിലാണ് ചുമതല ഏറ്റത്. മുൻ ജനറൽ സെക്രട്ടറി റവ.ഫാ.അജി കെ തോമസ് സ്ഥാനമൊഴിയുന്ന അവസരത്തിലാണ് പരിശുദ്ധ ബാവ തിരുമേനിയുടെ കല്പന പ്രകാരം ഫാ.വിജു ഏലിയാസ് ചുമതല ഏൽക്കുന്നത്. നിലവിൽ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയാണ് അദ്ദേഹം.

കക്ഷി വഴക്ക് മൂലം കഷ്ടത അനുഭവിച്ച തന്റെ ഭദ്രാസനത്തിലെ യുവതലമുറകൾക്ക് എക്കാലവും ആവേശവും കരുതലും ആയിരുന്ന അച്ചൻ ഇനി മലങ്കരയുവതയെ നയിക്കുന്നു എന്നത് അങ്ങേയറ്റം കരുത്താകും എന്ന് പ്രസിഡന്റ് അഭി.ഗീവർഗീസ് മാർ യുലിയോസ്‌തിരുമേനി ആശംസിച്ചു.