Big Salute from OCYM

കരുതൽ …. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ക്യാനഡയിലുള്ള നമ്മുടെ ഇടവകകളുടെ സഹായത്തോടെ ക്യാനഡയിലേക്ക് പഠനത്തിനും ജോലിക്കുമായി എത്തുന്നവർക്ക് അവിടെ വേണ്ടതായ സഹായങ്ങൾ നൽകുന്നു .ഇടവകകളുടെ വികാരിമാരുടെ ഫോൺ നമ്പർ ഇതോടൊപ്പം ചേർക്കുന്നു .ആ രാജ്യത്തു എത്തുന്നവർ ഇത് വിനിയോഗിക്കുകയും ആരാധനയിലും ഇടവകയിലെ മറ്റു കാര്യങ്ങളിലും സംബന്ധിക്കുന്നതിനും ശ്രദ്ധിക്കുമല്ലോ .. സ്നേഹത്തോടെ അജി അച്ചൻ —- ജനറൽ സെക്രട്ടറി OCYM
നക്ഷത്രരാവ് 2021 കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അഖില മലങ്കര അടിസ്ഥാനത്തിൽ ഒരുക്കുന്ന നാടൻ ക്രിസ്തുമസ് കരോൾ മത്സരം നക്ഷത്രരാവ് 2021 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ പ്രോഗ്രാമിന് താങ്കളുടെ ഇടവകയുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ടീം രജിസ്റ്റർ ചെയ്യുവാനുള്ള ഗൂഗിൾ ഫോമം ലിങ്ക് https://forms.gle/Sq1znhHHNWbBFytV8 * We transfer വഴി എൻട്രികൾ അയക്കാനുള്ള ഇമെയിൽ ID: sgocym2021@gmail.com *മത്സരം സംബന്ധിച്ച് ഉള്ള അന്വേഷണങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ 🪀: wa.me/+96599676961 🪀: wa.me/+96569905616 🪀: wa.me/+96565647148 🪀: wa.me/+96596932462 🪀: wa.me/+96569621046
കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ സ്മരണാർത്ഥം പൊങ്ങന്താനം MD യു.പി സ്കൂളിൽ പണി കഴിപ്പിച്ച സ്മാർട്ട് ക്ലാസ്സ്റൂമിൻ്റെ കൂദാശ
OCYM Kottayam – കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ… | Facebook
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിനു അഭിമാനമായി UAE സോണലൂം റാസൽ ഖൈമ യൂണിറ്റും :ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2021 വർഷത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത് റാസൽ ഖൈമ സെന്റ് മേരീസ് ഇടവകയും യുവജന പ്രസ്ഥാനവുമാണ് .അതിജീവനത്തിന്റെ നാളുകളിൽ ദൈവ കൃപയാൽ ആ മേഖലയിലെ യൂണിറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മികവോടെ സോണൽ കോൺഫെറെൻസിനു നേതൃത്വം നൽകുന്നതിന് സംഘാടകർക്ക് കഴിഞ്ഞു .ഇടവക മെത്രാപ്പോലീത്ത അഭി .ഡോ .എബ്രഹാം മാർ സെറാഫിം മെത്രപൊലീത്തയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും കോൺഫെറെൻസിനെ മികവുറ്റതാക്കി .സോണൽ പ്രസിഡന്റ് ജോ മാത്യു അച്ചന്റെയും സെക്രട്ടറി ഗീവർഗീസ് ടി സാമിന്റെയും ജോയിന്റ് സെക്രട്ടറിമാരായ രെഞ്ചു പി ജോസ് ,സീന സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്കു യൂണിറ്റ് വൈസ് പ്രസിഡന്റ് സാം കെ മാത്യു ,സെക്രട്ടറി റെന്നി ഡാനിയേൽ ജോൺ ,ട്രെഷറർ വിനോദ് പാപ്പച്ചൻ ,ജോയിന്റ് സെക്രട്ടറി ലിജോ പി , ജനറൽ കൺവീനർ റോയി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റി കൺവീനർമാർ ,അംഗങ്ങൾ ഇടവക ട്രസ്‌റ്റീ ,സെക്രട്ടറി ഭരണസമിതി അംഗങ്ങൾ ,യൂണിറ്റ് അംഗങ്ങൾ എന്നിവർ നൽകിയ പിന്തുണ ശ്രദ്ധേയമായി .സാങ്കേതിക മികവിൽ ഇതിന്റ അനുഗ്രഹത്തിനായി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു .ആ യൂണിറ്റിന് എല്ലാ പിന്തുണയും നൽകിയ Uae സോണലിലെ മറ്റെല്ലാ യൂണിറ്റ് പ്രസിഡന്റ് അച്ചന്മാരോടും യൂണിറ്റ് ഭാരവാഹികളോടും അംഗങ്ങളോടും നന്ദി അറിയിക്കുന്നു . 2022 ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ മേഖല പ്രവർത്തനങ്ങൾക്കു അൽ ഐൻ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നേതൃതം നൽകും . റവ .ഫാ.ജോൺസൺ ഐപ്പ് (സോണൽ പ്രസിഡന്റ്), ശ്രീ.ബെൻസൻ ബേബി (സോണൽ സെക്രട്ടറി), ശ്രീ.സിബി ജേക്കബ്, ശ്രീമതി.ടിന്റു എലിസബത്ത് മാത്യൂസ് (സോണൽ ജോയിന്റ് സെക്രട്ടറിമാർ )അനുമോദനങ്ങളും പ്രാർത്ഥനകളും . എല്ലാവരുടെയും സൗഖ്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു . ഫാ .അജി കെ .തോമസ് , ജനറൽ സെക്രട്ടറി OCYM