Congratulations for Rev Fathers who are elected from Malankara Assoication 2022

പ്രീയ സഹപ്രവർത്തകരെ ,നമ്മുടെ സോണൽ അസംബ്ലി ഒരുമിച്ചു ഓൺലൈൻ പ്ലാറ്റ്ഫോമിൽ മാർച്ച് 6നു 3 പിഎം നു അഭി പ്രസിഡന്റ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടുന്നതിന് തീരുമാനിച്ചിരിക്കുകയാണ് .അത് സംബന്ധമായ നോട്ടീസ് ,registered യൂണിറ്റ് ലിസ്റ്റ് സഹിതം അതാതു സോണൽ സെക്രട്ടറി ഭദ്രാസന സെക്രട്ടറിക്കു വാട്സ് ആപ്പിലൂടെ അയച്ചു തരും .അത് യൂണിറ്റുകൾക്ക് നല്കി മാർച്ച് 3 നു മുമ്പ് അതിൽ പറയുന്ന ഇ മെയിൽ അഡ്രസ്സിൽ അയച്ചു കൊടുക്കണമേ.
..അജി അച്ചൻ
പ്രീയ സഹപ്രവർത്തകരെ,
നമ്മുടെ എല്ലാ ഭദ്രാസനങ്ങളിലും അസംബ്ലി നടത്തിപ്പ് ക്രമീകരണങ്ങൾ പൂർത്തീകരിച്ചു വരുന്നതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു .
1. 2020 – 21 സാമ്പത്തിക വർഷം കേന്ദ്രത്തിൽ യൂണിറ്റ് രജിസ്റ്റർ ചെയ്ത യൂണിറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക്
(ഒരു യുവാവ് / ഒരു യുവതി) ഭദ്രാസന, സോണൽ അസംബ്ലിയുടെ എല്ലാ അവകാശങ്ങൾക്കും അർഹരാണ്.
2.കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കേണ്ട പ്രതിനിധികൾ
(രണ്ട് യുവാക്കൾ, ഒരു യുവതി)
3.ആ ഭദ്രാസനത്തിൽ നിന്നുള്ള കേന്ദ്ര അസംബ്ലി അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ 2022 ഫെബ്രുവരി 28 നു 5 പിഎം നു മുമ്പായി indianocym@gmail.com ,frajikarat@gmail.com എന്നീ ഇ മെയിൽ അഡ്രസ്സിൽ അറിയിക്കണം.
ആജ്ഞാനുസരണം,
ഫാ. അജി കെ. തോമസ്
ഒ.സി.വൈ.എം
ജനറൽ സെക്രട്ടറി
പ്രീയ സഹപ്രവർത്തകരെ ,ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന വേദ വിശ്വാസ പഠന പദ്ധതിയാണ് “ഉറവയിലേക്ക് “. ഈ വർഷത്തെ സിലബസ്സ് 1.വിശുദ്ധ മത്തായിയുടെ സുവിശേഷം 2.യുവജന പ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറി വെരി റവ .ഡോ .കെ .എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ രചിച്ച 70 ചോദ്യങ്ങളും അവയുടെ മറുപടിയും . കേന്ദ്ര തലത്തിൽ പരീക്ഷ ഗൂഗിൾ ഫോമിൽ ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ .മാർച്ച് മാസത്തിൽ പരീക്ഷ നടക്കുന്നതിനാൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ,പുസ്തകത്തിന് 50 രൂപ ആവശ്യമുള്ളവരുടെ എണ്ണം എന്നിവ ഭദ്രാസന ജന സെക്രട്ടറിമാർ അറിയിക്കണം .കേന്ദ്ര തലത്തിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് യുവദർശൻ അവാർഡുകളും ഭദ്രാസന 1,2 സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ് .നമ്മുടെ എല്ലാ യൂണിറ്റുകളിൽ നിന്നും പരമാവധി അംഗങ്ങൾ ഈ പഠന പദ്ധതിയിൽ പങ്കെടുക്കുന്നതിന് യൂണിറ്റ് ,ഭദ്രാസന ഗ്രൂപ്കളിൽ ഷെയർ ചെയ്യണേ ..
സ്നേഹത്തോടെ
അജി അച്ചൻ
ജനറൽ സെക്രട്ടറി OCYM
പ്രീയ സഹപ്രവർത്തകരെ ,പരിശുദ്ധ സുന്നഹദോസ് അംഗീകരിച്ചു നൽകിയ പുതിയ ഭരണഘടന പ്രകാരം ഇതിൽ പറയുന്ന ആ ഭദ്രാസനത്തിൽ നിന്നുള്ള കേന്ദ്ര അസംബ്ലി അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഫോട്ടോ സഹിതം അതാതു ഭദ്രാസന ലെറ്റർപാഡിൽ ഭദ്രാസന മെത്രാപ്പോലീത്തായുടെ ഒപ്പോടുകൂടി ജനുവരി 31 നു 5 മണിക്കു മുമ്പായി കേന്ദ്ര ഓഫീസിൽ നേരിട്ടോ indianocym@gmail.com എന്ന അഡ്രെസ്സിലോ അയച്ചു നല്കണം ആജ്ഞാനുസരണം
ഫാദർ അജി കെ .തോമസ്