മെഡിക്കൽ ക്യാമ്പ്
ചെങ്ങന്നൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വതിൽ സെഞ്ചുറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ് അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസും അസ്ഥിക്ഷയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും ഡോ. ജയകൃഷ്ണന്റെ നേതൃത്വതിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഡിസ്ട്രിക്ട് ഭാരവാഹികൾ റിബു, ജോബിൻ, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ സാനിധ്യവും യോഗത്തിന് ഉണ്ടായിരുന്നു. പ്രസ്ഥാന വൈസ് പ്രസിഡന്റ് ജിജി കാടുവെട്ടൂർ, സെക്രട്ടറി ഷൈമ്സ് ഷിബു, ട്രഷറർ ജിബിൻ മാത്യു, ജോയിൻ സെക്രട്ടറി ജോമോൻ വർഗ്ഗീസ്, റിഞ്ചു, അലെൻ, ടെസിൻ എന്നിവർ നേതൃത്വം നൽകി.
ഓർത്തഡോക്സ് യുവജനപ്രസ്ഥാന കലാമേള 2017 Photos
ഓർത്തഡോക്സ് യുവജനപ്രസ്ഥാന കലാമേള 2017 Photos
For more photos, please visit ocymonline.org/gallery.php
ഫാ.ടോം ഉഴുന്നാലിലിന്‍
ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു കോട്ടയത്ത് നടക്കുന്ന ഓര്‍ത്തഡോക്‍സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി ആവിശ്യപ്പെട്ടു .അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നാളെ [1-1-2017] എല്ലാ ദേവാലയങ്ങളിലും ഫാ.ടോമിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നു പ്രസിഡന്‍റ് യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു
തലമുറ സംഗമം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും
ന്യൂ ഡല്‍ഹി : ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തലമുറ സംഗമം 2016-ന്‍റെ ഉദ്ഘാടനം 2016 ജൂണ്‍ 14-ന് കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് , യുവജനപ്രസ്ഥാനം പ്രസിഡന്‍റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഭദ്രാസന യുവജനപ്രസ്ഥാനം തലമുറസംഗമം സംഘടിപ്പിക്കുന്നത്. ഡല്‍ഹി ഭദ്രാസനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചതിനു ശേഷം, കേരളത്തിലും രാജ്യത്തിന്‍റെ മറ്റ് ഇടങ്ങളിലുമായി പാര്‍ക്കുന്നവരും, ഡല്‍ഹിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരുമായ വൈദികരും അത്മായരും ഒത്തുചേരുന്ന അപൂര്‍വവേദിയാണ് തലമുറസംഗമം. ഭാരതത്തിന്‍റെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ എളിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ഭദ്രാസനം ഇന്ന് അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പാതയിലാണ്. ഡല്‍ഹിയില്‍ മാത്രം 13 ഇടവകകളും ഭദ്രാസനാടിസ്ഥാനത്തില്‍ 61 ഇടവകകളുമായി ഇന്ന് മലങ്കര സഭയിലെ മുന്‍നിര ഭദ്രാസനമായി മാറിയിരിക്കുകയാണ് ഡല്‍ഹി ഭദ്രാസനം. ഡല്‍ഹിക്കു പുറമേ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും വിദേശത്ത് യു.എ.ഇ. എന്നിവിടങ്ങളിലുമായാണ് ഇടവകകള്‍ സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ക്കും അതോടൊപ്പംതന്നെ സാധാരണക്കാര്‍ക്കും മികച്ച സേവനം നല്‍കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാനങ്ങളും, ആതുരാലയങ്ങളും ഇന്ന് ഡല്‍ഹി ഭദ്രാസനത്തില്‍ സഭയ്ക്കുണ്ട്. ഭദ്രാസനത്തിന്‍റെ വളര്‍ച്ചയില്‍ അഭി.തിരുമേനിമാരുടെയും വൈദികരുടെയും വിശ്വാസികളുടെയും അക്ഷീണ പ്രയത്നം ഉണ്ടെന്നുള്ളത് വിസ്മരിക്കുവാനാവില്ല. നിരവധി ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ഭദ്രാസനത്തില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാറ്റിന്‍റെയും മുന്നണിപ്പോരാളിയായി ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ചാരിറ്റി പോലുള്ള വിവിധങ്ങളായ ധാരാളം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുവരുന്നു. അതിലൊന്നായിരുന്നു. 2011 ല്‍ പരുമല സെമിനാരിയില്‍ വെച്ച് നടത്തിയ തലമുറ സംഗമം എന്ന പരിപാടി. ഭദ്രാസനത്തിന്‍റെ ചരിത്രത്തില്‍ ഇത്തരമൊരു കൂടിച്ചേരല്‍ ആദ്യ അനുഭവമായിരുന്നു. ഭദ്രാസനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചതിനുശേഷം കേരളത്തിലും മറ്റ് ഇടങ്ങളിലുമായി വിശ്രമ ജീവിതം നയിക്കുന്ന വൈദികരെയും വിശ്വാസികളെയും ഒന്നിച്ച് കൊണ്ടുവരുവാനും, അവരെ ആദരിക്കുകയും, പരസ്പരമുള്ള ആശയവിനിമയം സാധ്യമാക്കുകയും ചെയ്തു. തലമുറ സംഗമം 2016 ഇത്തവണ, ഭദ്രാസനത്തിന്‍റെ ആദ്യ മെത്രാപ്പോലിത്തയായ കാലം ചെയ്ത ഡോ.പൗലൊസ് മാര്‍ ഗ്രീഗോറിയോസിന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം പഴയ സെമിനാരിയില്‍വെച്ച് ജൂണ്‍ 14-രാവിലെ 9.30ന് ആരംഭിക്കും. തലമുറ സംഗമത്തിന്‍റെ വിജയത്തിനായി യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ.അജു ഏബ്രഹാം, സെക്രട്ടറി സാമുവല്‍ ജോര്‍ജ്ജ് ട്രഷറാര്‍ അനില്‍ ജോര്‍ജ്ജ് പ്രോഗ്രാം കണ്‍വീനര്‍ റോണി വി. സ്കറിയ , ഷിജു ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു. തലമുറസംഗമം 2016 ന്‍റെ തീം സോംഗ് ആധാരമാക്കി നിര്‍മിച്ച പ്രമോഷണല്‍ വീഡിയോ ഇതിനോടകം റിലീസ് ചെയ്തുകഴിഞ്ഞു. ഭദ്രാസനത്തിലെ സ്കൂള്‍ ഓഫ് സേക്രഡ് മ്യൂസിക് വിംഗ് ആണ് തീം സോംഗ് അവതരിപ്പിച്ചിരിക്കുന്നത്. ഗാനം എഴുതിയിരിക്കുന്നത് ജീബോ ജി. കുളത്തുങ്കല്‍ സംഗീതം തോമസ് ഏലിയാസ്. വീഡിയോ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ബിജിമോന്‍ പൂമുറ്റം (ഗ്രീഗോറിയന്‍ ടി.വി.) ആണ്. പ്രമോഷണല്‍ വീഡിയോ ആല്‍ബം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക ( https://youtu.be/b8yPRMuAUfs ). തലമുറ സംഗമം 2016 തല്‍സമയം സംപ്രേഷണം ചെയ്യുന്നത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക വെബ് ടി.വി ആയ ഗ്രീഗോറിയന്‍ ടി.വി. ആണ്. വിലാസം Gregorian TV ( www.orthodoxchurch.tv )