Month: October 2024

കേരള സർക്കാർ നീക്കം അപലപനീയം : ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

കോട്ടയം : മലങ്കര സഭകേസിൽ അന്തിമ വിധി ഉണ്ടായി നീണ്ട ഏഴു വർഷങ്ങൾ പിന്നിട്ടിട്ടും വിധി നടത്തിപ്പ് പൂർത്തീകരിക്കുവാൻ ശ്രമിക്കാത്ത സർക്കാർ നിയമസാധുതയില്ലാത്ത ഒരു സമൂഹത്തിന്റെ വക്താക്കളായി അധ:പതിക്കുന്നത് അംഗീകരിക്കുവാൻ സാധിക്കില്ല.
പതിറ്റാണ്ടുകൾ നീണ്ട വ്യവഹാരത്തിന് ഒടുവിലാണ് മലങ്കര സഭാ കേസിൽ ഒരു വിധിതീർപ്പുണ്ടാകുന്നത്. ആ വിധി നടത്തിയെടുക്കുവാൻ മലങ്കര സഭക്ക് എല്ലാ അവകാശവുമുണ്ട്. വിധി നടത്തിയെടുക്കുന്നതിന് എതിർ ഭാഗത്തു നിന്ന് എതിർപ്പുണ്ടായാൽ ആ എതിർപ്പുകളെ വ്യവസ്ഥാപിതമാർഗത്തിലൂടെ അതിജീവിക്കുവാൻ ഭരണകൂടങ്ങൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങളും വിധിന്യായത്തിലുണ്ട്. എന്നിട്ട് പോലും ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെ അന്തസത്തയെ ലഘുകരിച്ചു കാണുന്ന സർക്കാർ സമീപനം നീതിപൂർവമല്ല എന്നത് മാത്രമല്ല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതും കൂടിയാണ്.
യാക്കോബായ വിഭാഗം വിശ്വാസികൾക്ക് പോലും കോടതി വിധിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടിട്ടും സർക്കാർ സംവിധാനങ്ങൾ ഒരിക്കലും ചെയ്തു കൂടാത്ത പക്ഷപാതിത്വം കാണിക്കുന്നത് പരിഷകൃത സമൂഹത്തിന് അപമാനകരമാണ്.
ഓർത്തഡോൿസ്‌ സഭ നിയമ മാർഗത്തിൽ മാത്രം അടിയുറച്ചുനിന്നാണ് ഇന്ന് വരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തത്. സഹിഷ്ണുതയോടും, ക്ഷമയോടും കൂടെ മലങ്കര സഭയുടെ ഉടമസ്ഥതയിലുള്ള പള്ളികൾ അന്യകൈവശത്തിൽ നിയമവിരുദ്ധമായി നിലകൊള്ളുന്നത് നിയമവിധേയമാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ നടത്തുമ്പോൾ സഭയിലെ വിശ്വാസികളെ കൊഞ്ഞനം കുത്തുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണം എന്നാണ് ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് ആവശ്യപ്പെടുവാനുള്ളത്. സർക്കാർ യാക്കോബായ രഹസ്യബാന്ധവം മറനീക്കി പുറത്തു വന്നിരിക്കുന്നു.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതി പരാമർശത്തിന് എതിരായിട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ അപ്പീൽ നൽകുവാൻ കാണിക്കുന്ന ഉത്സാഹത്തിന്റെ മൂന്നിൽ ഒരംശം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അന്തിമവിധി നടപ്പാക്കുവാൻ കാണിച്ചിരുന്നെങ്കിൽ എത്രയോ മഹത്തരമായേനെ. കോടതി വിധി നടപ്പാക്കുമ്പോൾ അനീതി നടക്കുന്നു എന്ന വ്യാജ പ്രചരണങ്ങൾ പൊതുസമൂഹത്തിന്റെ മധ്യത്തിൽ ബോധപൂർവ്വം നടത്തുവാനുള്ള ശ്രമങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണ്.
കോടതി വിധി നടപ്പാക്കുമ്പോൾ പള്ളിയും, പള്ളിയുടെ അനുബന്ധങ്ങളും നിയമ വിധേയമാക്കിത്തീർക്കുകയാണ് ചെയ്യുന്നത്. ജനങ്ങൾക്ക്‌ പള്ളി നഷ്ടപ്പെടുന്നില്ല. ജനങ്ങൾക്ക്‌ ആരാധിക്കുവാനുള്ള ഒരു സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നില്ല. വ്യവസ്ഥാപിത ഭരണസംവിധാനത്തിൽ കൂടുതൽ തെളിമയോടെ ദേവാലയത്തിൽ വിശ്വാസികൾക്ക് ഇടപെടുവാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന യാഥാർഥ്യം ബോധപൂർവ്വം മറച്ചുപിടിക്കാനും, ഇത് കൈയ്യടക്കി വച്ചിരിക്കുന്ന ഒരു ചെറിയ വിഭാഗത്തിന് വേണ്ടി കോടതി വിധി അട്ടിമറിക്കുവാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നുള്ളത് ഞെട്ടിക്കുന്നതാണ്.
ഈ നീതിരഹിതമായ നീക്കത്തിൽനിന്നും സർക്കാർ പിന്മാറണം. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ അന്തിമവിധി പൂർണമായി നടപ്പാക്കുവാൻ ബഹുമാനപ്പെട്ട കേരള സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം ആവശ്യപ്പെടുന്നു.
പ്രസിഡന്റ്‌ അഭിവന്ദ്യ. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ്‌ ഫാ ഗീവർഗീസ് കോശി, ജനറൽ സെക്രട്ടറി ഫാ വിജു ഏലിയാസ്, ട്രഷറർ ശ്രീ . പേൾ കണ്ണേത്ത് എന്നിവർപ്രസംഗിച്ചു.

നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്

ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര സഭയുടെ പരിശുദ്ധനുമായ പരുമല കൊച്ചു തിരുമേനിയുടെ (ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത)122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജനപ്രസ്ഥാനം നടത്തിവരാറുള്ള അഖണ്ഡ പ്രാർത്ഥന കൊടിയേറ്റ് ദിവസമായ 26 തീയതി വൈകിട്ട് 5 മണി മുതൽ പ്രധാന പെരുന്നാൾ ദിവസമായ 1 തീയതി വൈകിട്ട് 5 മണി വരെ നടത്തപ്പെടും

ഉറവയിലേക്ക്

ഉറവയിലേക്ക് – പരീക്ഷയിൽ വിജയിച്ച മത്സരാർഥികൾക്കുള്ള സർട്ടിഫിക്കറ്റും, അഖില മലങ്കര അടിസ്ഥാനത്തിൽ
1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള Mementos ഉം പരുമലയിൽ 2024 ഒക്ടോബർ 27 ന് ഉച്ചകഴിഞ്ഞ് നടക്കുന്ന യുവജന സമ്മേളനത്തിൽ വച്ച് സമ്മാനിക്കുന്നതാണ്.
വിജയികൾ അവിടെ എത്തി സമ്മാനങ്ങൾ സ്വീകരിക്കണം. ഭദ്രാസന സെക്രട്ടറിമാർ അതാതു ഭദ്രാസനങ്ങളിൽ നിന്ന് വിജയിച്ചവരുടെ ലിസ്റ്റ് അനുസരിച്ചുള്ള വിജയികളെ പരുമലയിൽ എത്തിക്കുന്നതിനുള്ള ഏകോപനം നടത്തണം. സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ എത്തുവാൻ ബുദ്ധിമുട്ടുള്ളവർ ആ വിവരം അതാതു ഭദ്രാസന സെക്രട്ടറിമാരെ അറിയിക്കുകയും ഭദ്രാസന സെക്രട്ടറിമാർ അവരുടെ സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്യേണ്ടതാണ്. 18 മാർക്കിൽ കൂടുതൽ ലഭിച്ചിട്ടുള്ളവരാണ് വിജയികളായി പരിഗണിച്ചിട്ടുള്ളത്.

ഫാ വിജു ഏലിയാസ്
ജനറൽ സെക്രട്ടറി

OCYM RESUL-newT 2024