ഊർജ്ജ സംരക്ഷണ ബോധവത്കരണ റാലി
റാന്നി: ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഊർജ്ജ സംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലും നിലയ്കൽ ഓർത്തഡോക്സ് യുവജന പ്രസ്ഥാനം, കൊടുമൺ ഗ്രാമ വികസന സമിതി, സർവോദയ മണ്ഡലം ജില്ലാ സമിതി, പുനർനവ സൌഹൃദവേദി, എം. എം. എൻ. എസ്. എസ്. കോളേജ് BSW വിഭാഗം എന്നിവയുടെ സഹകരണത്തിലും റാന്നി ടൌണിൽ പ്രചരണ റാലി നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശശികല റാലി ഉദ്ഘാടനം ചെയ്തു. ഊർജ സംരക്ഷണം പൌര ധർമമാണെന്ന് പ്രസിഡൻറ് പറഞ്ഞു. ഫാ.യൂഹാനോൻ ജോൺ (നിലയ്കൽ യുവജന പ്രസ്ഥാനം വൈസ് പ്രസിഡൻറ് ), ഷാഫി മൌലവി (വൈക്കം ജുമാ മസ്ജിദ് ഇമാം), ലയാ ജോഷ്വ (ഊർജ്ജ കിരൺ പത്തനംതിട്ട ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ), മധുസൂദനൻ ആർ., പൊന്നി തോമസ് (ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ), പ്രസന്നകുമാർ (സർവോദയ മൺഡലം), അഖിലാ മോഹൻ (സൂപ്രണ്ട്, ജ്യോതിസ് ലൈഫ്), അനു വടശ്ശേരിക്കര, അഡ്വ. ബോബി കാക്കാനപ്പളളിൽ തുടങ്ങിയവർ നേതൃത്ത്വം നല്കി.