ബഹ്‌റൈൻ സെന്റ്‌. തോമസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാന കേന്ദ്ര കമ്മറ്റിയുടെ സഹകരണത്തോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുള്ള 60 കുഞ്ഞുങ്ങൾക്ക്‌ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നു. ആയതിന്റെ ഉദ്‌ഘാടനം മേയ് മാസം 22 ന് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാന പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ തിരുമേനിയാൽ അട്ടപ്പാടിയിൽ വെച്ച്‌ നിർവ്വഹിക്കപ്പെടുന്നു.

Blood Donation Camp – Dubai

Sample Text

*രക്ത ദാനം മഹാ ദാനം *
*രക്ത ദാനം ജീവ ദാനം*

' ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന•

പ്രിയമുള്ളവരെ ,
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം , ദുബായ് ബ്ലഡ് ഡോനെഷൻ സെന്ററിന്റെ സഹകരണത്തോടെ
നടത്തുന്ന 'രക്തദാന ക്യാമ്പ് ' 2018 മെയ് മാസം 4 ആം തീയതി (04/05/2018) വി :കുർബ്ബാനന്തരം പള്ളി അങ്കണത്തിൽ നടത്തപ്പെടുന്നു .മുൻവർഷങ്ങളിലെ പോലെ , നമ്മുടെ അംഗങ്ങൾ രക്ത ദാനത്തിലും അതിന്റെ സജ്ജീകരണങ്ങളിലും പങ്കു ചേർന്ന് ഈ ഉദ്യമം വൻ വിജയമാക്കി തീർക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു .

NB:
രക്തദാനത്തിന് വരുന്നവർ അവരുടെ ഒറിജിനൽ എമിറേറ്റ്സ് ഐഡി കൈവശം വയ്‌ക്കേണ്ടതാണ് .