മലങ്കരയുടെ യുവതക്കു പുതു നേതൃത്വമായി ഫാ.വിജു ഏലിയാസ് ചുമതലയേറ്റു.

മലങ്കരയുടെ യുവതക്കു പുതു നേതൃത്വമായി ഫാ.വിജു ഏലിയാസ് ചുമതലയേറ്റു.

 

പരിശുദ്ധ സഭയുടെ യുവജന പ്രസ്ഥാനമായ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര ജനറൽ സെക്രട്ടറിയായി റവ. ഫാ.വിജു ഏലിയാസ് ഇന്ന് ചുമതലയേറ്റു. ഇന്ന് രാവിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ എത്തി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ യുലിയോസ്‌ തിരുമേനിയുടെ സാന്നിധ്യത്തിലാണ് ചുമതല ഏറ്റത്. മുൻ ജനറൽ സെക്രട്ടറി റവ.ഫാ.അജി കെ തോമസ് സ്ഥാനമൊഴിയുന്ന അവസരത്തിലാണ് പരിശുദ്ധ ബാവ തിരുമേനിയുടെ കല്പന പ്രകാരം ഫാ.വിജു ഏലിയാസ് ചുമതല ഏൽക്കുന്നത്. നിലവിൽ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയാണ് അദ്ദേഹം.

കക്ഷി വഴക്ക് മൂലം കഷ്ടത അനുഭവിച്ച തന്റെ ഭദ്രാസനത്തിലെ യുവതലമുറകൾക്ക് എക്കാലവും ആവേശവും കരുതലും ആയിരുന്ന അച്ചൻ ഇനി മലങ്കരയുവതയെ നയിക്കുന്നു എന്നത് അങ്ങേയറ്റം കരുത്താകും എന്ന് പ്രസിഡന്റ് അഭി.ഗീവർഗീസ് മാർ യുലിയോസ്‌തിരുമേനി ആശംസിച്ചു.

Independence Day Celebration

സ്വാതന്ത്ര്യത്തിന്റ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഓർത്തോഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം സ്നേഹ സാഹോദര്യ ജ്വാല തെളിയിക്കുന്നു.

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 75 – മത് സ്വാതന്ത്ര്യ ദിനത്തോടു ചേർന്ന് കേന്ദ്ര, റീജിയണൽ , ഭദ്രാസന, യൂണിറ്റ് അടിസ്ഥാനത്തിൽ ഓഗസ്റ്റ് 13, 14, 15 തീയതികളിൽ സ്നേഹ സഹോദര്യ ജ്വാല തെളിയിക്കും.

യുവജന പ്രസ്ഥാനം പ്രവർത്തകർ ഭവനങ്ങളിലും ഇടവകകളിലും കൊടി ഉയർത്തുകയും മത സൗഹാർദ്ദ റാലി, സമ്മേളനം, വിവിധ പരിപാടികൾ എന്നിവക്ക് നേതൃത്വം നൽകുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

ഫാ .അജി കെ .തോമസ് 

ജനറൽ സെക്രട്ടറി

Congratulations To New Managing Committee Members : OCYM

നിതിനും ഗീവീസും മാനേജിംഗ് കമ്മിറ്റിയിലെ ബേബികൾ.

 

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന് അഭിമാന നിമിഷങ്ങൾ . സഭയുടെ പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞവർ ശ്രീ. നിതിൻ മണക്കാട്ടുമണ്ണിൽ (OCYM മുൻ കേന്ദ്ര സെക്രട്ടറി, കേന്ദ്ര അസംബ്ലി അംഗം), ശ്രീ. ഗീവീസ് മർക്കോസ് (OCYM കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി) ഇതിലെ ബേബി നിതിനും.

 

നിലവിൽ കേന്ദ്ര അസംബ്ലി അംഗങ്ങളായ റവ. ഫാ. ഗീവർഗീസ് ജോർജ് (OCYM മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ്), ശ്രീ. ജോജി പി. തോമസ് (OCYM മുൻ കേന്ദ്ര ട്രഷറാർ), അഡ്വ. ടോം കോര (OCYM കോട്ടയം സെൻട്രൽ സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

 

ഇവർക്ക് പുറമേ  വിവിധ ഭദ്രാസനങ്ങളിൽ നിന്നള്ള OCYM  മുൻ കേന്ദ്ര സമിതി അംഗങ്ങളും മാനേജിഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നത് പ്രസ്ഥാനത്തിന് ഇരട്ടി മധുരമായി .

 

എല്ലാവർക്കും OCYM കേന്ദ്ര സമിതിയുടെ അനുമോദനങ്ങൾ.

OCYM Team at Malankara Association at Pathanapuram

മലങ്കര സുറിയാനി ക്രിസ്ത്യാനി തെരഞ്ഞെടുപ്പ് 2022.. ഈ വർഷത്തെ തെരഞ്ഞെടുപ്പ് അനുഗ്രഹിതമായി പര്യവസാനിച്ചു .. അതിൽ24 മണിക്കൂറും തെരഞ്ഞടുപ്പ് പൂർണ്ണമായി തീരുവാൻ പ്രയത്നിച്ചത് നമ്മുടെ യുവജന പ്രസ്ഥാനം പ്രവർത്തകർ തന്നെ.ഓരോ അസോസിയിഷൻ അംഗത്തെയും നേരിട്ടു വിളികുകയും രെജിസ്ട്രേഷൻ മുതൽ എല്ലാ അംഗങ്ങളെയും evote ഉൾപ്പടെ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകാൻ OCYM പ്രവർത്തകർക്ക് സാധിച്ചു എന്നു എടുത്തു പറയെണ്ടിയിരിക്കുന്നു .സമ്മേളന നഗരിയിൽ എത്തിയ ഏതൊരാൾക്കും വളരെ സുഗമാമായ രീതിയിൽ വോട്ടു ചെയുവാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തു നൽകുവൻ OCYM സാധിച്ചു .2022 മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സുഗമമായി തീരുവാൻ പരമാവധി അംഗങ്ങളെ ഉൾപ്പെടുത്തി ഈ അസോസിയേഷൻ സമ്മേളനം വിജയകരമാക്കിയ യുവജനപ്രസ്ഥാന അംഗങ്ങൾ… പരി. പിതാവിനോപ്പം