General
Notice from General Secretary
പ്രിയ സഹപ്രവർത്തകരെ,
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2021 – 2022 വർഷത്തെ കേന്ദ്ര രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ട അവസാന തീയതി 2022 മാർച്ച് 31 ആണ്. ആയതിനാൽ ഇനിയും രജിസ്ട്രേഷൻ പൂർത്തീകരിക്കാത്ത യൂണിറ്റുകൾ അവസാന തീയതിക്ക് മുമ്പ് യൂണിറ്റ് രജിസ്‌ട്രേഷൻ നടത്തണമെന്നു അറിയിക്കുന്നു .രെജിസ്ട്രേഷൻ ഫീസ് ഇന്ത്യയിലെ യൂണിറ്റുകൾക്ക് 350 രൂപ വിദേശത്തുള്ള യൂണിറ്റുകൾക്ക് 4000 രൂപ
സ്നേഹപൂർവ്വം
ഫാ. അജി കെ. തോമസ്
ജനറൽ സെക്രട്ടറി
ജോജി പി തോമസ് ട്രെഷറർ
ORTHODOX CHRISTIAN YOUTH MOVEMENT
A/C No : 10250100169571
IFSC : FDRL0001025
FEDERAL BANK
KOTTAYAM BRANCH
Notice from General Secretary
പ്രീയ സഹപ്രവർത്തകരെ,
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന വേദ വിശ്വാസ പഠന പദ്ധതിയാണ് “ഉറവയിലേക്ക് "
ഈ വർഷത്തെ സിലബസ്സ്
1. വിശുദ്ധ മത്തായിയുടെ സുവിശേഷം
2. യുവജന പ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറി വെരി. റവ. ഡോ. കെ. എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ രചിച്ച 70 ചോദ്യങ്ങളും അവയുടെ മറുപടിയും.
കേന്ദ്ര തലത്തിൽ പരീക്ഷ ഗൂഗിൾ ഫോമിൽ ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങളോടെ മാർച്ച് 31 നു 10 പി. എം (IST) മുതൽ പരീക്ഷ ക്രമീകരിക്കുന്നു. പങ്കെടുക്കുന്നവരുടെ പേര്, വാട്സ് ആപ് നമ്പർ സഹിതം ഭദ്രാസന ജന സെക്രട്ടറിമാർ മാർച്ച് 27 നു മുമ്പ് അറിയിക്കണം.
കേന്ദ്ര തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യുവദർശൻ അവാർഡുകളും ഭദ്രാസന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ്.
നമ്മുടെ എല്ലാ യൂണിറ്റുകളിൽ നിന്നും പരമാവധി അംഗങ്ങൾ ഈ പഠന പദ്ധതിയിൽ പങ്കെടുക്കുന്നതിന് യൂണിറ്റ്, ഭദ്രാസന ഗ്രൂപ്കളിൽ ഷെയർ ചെയ്യണേ.
സ്നേഹത്തോടെ
അജി അച്ചൻ
ജനറൽ സെക്രട്ടറി
OCYM
ആസാദി
യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് നമ്മുടെ വീടുകളിലേക്ക് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ഒപ്പം താങ്ങായി തണലായി സഭയുടെ യുവജനപ്രസ്ഥാനം കൂടെയുണ്ടാകും.
നിങ്ങൾ നേരിട്ട പ്രയാസങ്ങൾ,അനുഭവങ്ങൾ ഇന്നും മായാതെ നിൽക്കുന്ന യുദ്ധപോർമുഖം ഇതൊക്കെ നിങ്ങളിൽ അല്ല നമ്മളിൽ പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടാകാം,ചിലത് കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ടാകാം. നമുക്ക് ഒന്നിച്ചിരിക്കാം,അല്പ സമയം സംസാരിക്കാം,സംവദിക്കാം,അവകാശങ്ങൾക്ക് വേണ്ടി പോരാടാം..
പ്രിയമുള്ള പ്രസ്ഥാനപ്രവർത്തകരെ,നിങ്ങളുടെ യൂണിറ്റുകളിൽ ഉക്രയിനിൽ നിന്ന് തിരികെ എത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ( പേര്,ഇടവക,വയസ്സ്,ഫോൺ നമ്പർ,സ്ട്രീം) കൈമാറുവാൻ ശ്രദ്ധിക്കണമേ.അവർക്കായി ഒരു സംഗമം നടത്തുവാൻ പ്രസ്ഥാനം ആഗ്രഹിക്കുകയാണ്.വിവരങ്ങൾ ഈ മാസം 20 ന് മുൻപായി കൈമാറുവാൻ നിങ്ങൾ ശ്രദ്ധിക്കുമല്ലോ.
വികസനം ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാകരുത്.
ഒരു ജനാധിപത്യവ്യവസ്ഥയിൽ പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം
എതിർക്കപ്പെടേണ്ടത് തന്നെയാണ്.
ഞങ്ങൾ വികസനത്തിനെതിരല്ല. എന്നാൽ അശാസ്ത്രീയമായ വികസനങ്ങൾ നിലവിളികൾ സൃഷ്ടിക്കും..സാധരണ ജനത്തിന്റെ കണ്ണുനീർ വീണുള്ള വികസനം കേരളത്തിന് ഭൂഷണമല്ല .
മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികൻ ഫാ മാത്യു വർഗീസിനെയും ജനങ്ങളെയും അകാരണമായി കയ്യേറ്റം ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുന്നു
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
Uvajana Dsamsa Project
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം
യുവജന ദശാംശ പദ്ധതി
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അതിന്റെ കേന്ദ്ര സമിതി അംഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുള്ള പ്രസ്ഥാനം അംഗങ്ങളിൽ നിന്നും പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരിൽ നിന്നും യുവജനപ്രസ്ഥാനം യൂണിറ്റുകളിൽ നിന്നും ദശാംശം സ്വീകരിക്കുന്നതിന് ആരംഭിച്ചതാണ് യുവജന ദശാംശ പദ്ധതി.
കോവിഡ് കാലത്തിനു മുമ്പുള്ള 2 വർഷങ്ങളിൽ ദശാംശം സ്വീകരിച്ച തുകയിൽ നിന്നും 2018 – ലെ ഉരുൾപ്പൊട്ടലിൽ ഭവനം നഷ്ട്ടപ്പെട്ട കേന്ദ്ര സമിതി അംഗത്തിനു ഭവനം നിർമ്മിക്കുന്നതിന് സഹായം നൽകി.
വനപാലകാരുടെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ട പ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകൻ പ്രീയ പി. പി മത്തായിയുടെ കുടുംബത്തിന്റെ ഭവന സഹായ നിധിയിലേക്ക് നൽകുന്നതിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിക്കു ഒരു ലക്ഷം രൂപയുടെ ചെക്ക് നല്കി.
OCYM തിരുവനന്തപുരം ഭദ്രാസന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബഹു. മാത്യൂസ് ജോൺ അച്ചന്റെ ദേഹവിയോഗത്തെ തുടർന്ന് ബഹുമാനപ്പെട്ട അച്ചന്റെ കുടുംബത്തിനുള്ള കരുതലായി രണ്ട് ലക്ഷം രൂപ നൽകി.
കൂടാതെ പ്രസ്ഥാനം അംഗങ്ങളായ യുവതി യുവാക്കൾക്കു വിവിധ ഭദ്രാസനങ്ങളുടെയും യൂണിറ്റുകളുടെയും ശുപാർശ യോടെ സാമ്പത്തിക സഹായങ്ങൾ നൽകി.
കഴിഞ്ഞ വർഷം കോവിഡ് കാലം ആയതുകൊണ്ട് ദശാംശ പദ്ധതി സമാഹരണം നടത്തിയില്ല. ഈ വർഷം മാർച്ച് 31 നു മുമ്പായി യുവജന ദശാംശ പദ്ധതി യിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്ന് പ്രസ്ഥാനത്തിന്റെ മുൻ കേന്ദ്ര സമിതി അംഗത്തിന്റ കിഡ്നി മാറ്റി വയ്ക്കുന്ന സർജറിക്കു തുക നൽകുന്നതിനും അതോടൊപ്പം പ്രസ്ഥാനത്തിന്റെ അംഗങ്ങൾക്കു പെട്ടെന്ന് അപകടങ്ങൾ, രോഗങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ സഹായിക്കുന്നതിനുമായി വിനിയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.
മുൻ കാലങ്ങളിൽ ഈ സംരഭത്തെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഈ സാമ്പത്തിക വർഷം ദൈവം നൽകിയ എല്ലാ നന്മയ്ക്കും ദൈവത്തെ മഹത്വപ്പെടുത്തി പ്രസ്ഥാനം അംഗം എന്ന നിലയിൽ പ്രസ്ഥാനത്തോടുള്ള സ്നേഹത്തിന്റെ പേരിൽ സഹ ജീവികളോടുള്ള കരുതലിന്റെ പേരിൽ ദശാംശം യുവജന പ്രസ്ഥാനത്തിന്റെ ദശാംശ പദ്ധതിയിൽ 2022 മാർച്ച് 31 നു മുമ്പ് നൽകണമെന്ന് അറിയിക്കുന്നു .
സ്നേഹപൂർവ്വം,
ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
പ്രസിഡന്റ്
ഫാ. വർഗീസ് ടി. വർഗീസ്
വൈസ് പ്രസിഡന്റ്
ഫാ. അജി കെ. തോമസ്
ജനറൽ സെക്രട്ടറി
ജോജി പി. തോമസ്
ട്രഷറാർ
ORTHODOX CHRISTIAN YOUTH MOVEMENT
A/C No : 10250100169571
IFSC : FDRL0001025
FEDERAL BANK
KOTTAYAM BRANCH