മായാത്ത മന്ദ സ്മിതം …പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ഒന്നാം ഓർമ്മയോടു ചേർന്ന് സ്മരണാർത്ഥം ഇടവകകളിൽ ഒലിവ് തൈ നടുന്നതിന്റെ ഉത്‌ഘാടനം പരിശുദ്ധ പിതാവിന്റെ മാതൃ ദൈവാലയമായ കുന്നംകുളം മങ്ങാട് മാർ ഗ്രീഗോറിയോസ് ഇടവകയിൽ പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു .
General
Notice From General Secretary
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ മുഴുവൻ അംഗങ്ങളും വിശുദ്ധ കുർബാനയിലും പെന്തിക്കോസ്തി പെരുന്നാൾ
ശുശ്രൂഷയിലും സംബന്ധിക്കുക.
*പരിസ്ഥിതി ദിനാചരണം *
ശുചീകരണ വാരം
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പരിസ്ഥിതി ദിനത്തോടു ചേർന്ന് ശുചീകരണ വാരമായി ആചരിക്കുന്നു.
മഴക്കാല പൂർവ്വ ശുചീകരണത്തിന് കേന്ദ്ര – ഭദ്രാസന – യൂണിറ്റ് അടിസ്ഥാനത്തിൽ നേതൃത്വം നൽകും. യൂണിറ്റ് അംഗങ്ങൾ വീടും പരിസരവും ദൈവാലയ പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയാക്കുകയും സെമിത്തേരികൾ വൃത്തിയാക്കി അത് മനോഹരമാക്കുവാനും ചെടികൾ വച്ച് പിടിപ്പിക്കുന്നതിനും ശ്രദ്ധിക്കുക. പരിസ്ഥിദിന സന്ദേശ പോസ്റ്ററുകൾ, സൈക്കിൾ റാലി തുടങ്ങിയവ ക്രമീകരിക്കുക.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ഒന്നാം ഓർമ്മയോട് ചേർന്ന് എല്ലാ ഇടവകകളിലും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു ഒലിവ് തൈ വീതം വച്ച് പിടിപ്പിക്കും. ആവശ്യമുള്ള യൂണിറ്റുകൾക്ക് അതാതു ഭദ്രാസനങ്ങൾ മുഖേന കേന്ദ്രത്തിൽ നിന്നും ഒലിവ് തൈകൾ നൽകുന്നതാണ്.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത
(പ്രസിഡന്റ്)
ഫാ. ഷിജി കോശി
(വൈസ് പ്രസിഡന്റ് )
ഫാ. അജി കെ. തോമസ്
(ജനറൽ സെക്രട്ടറി)
പേൾ കണ്ണേത്ത്
(ട്രഷറാർ)
Heartfelt Condolences
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിൽ നിന്നുള്ള കേന്ദ്ര അസംബ്ലി അംഗവും ഉമയാറ്റുകര ഡിസ്ട്രിക്ട് ഓർഗനൈസറുമായ ബിജോയ് പി ഗീവർഗീസിന്റെ പിതാവ് പുത്തൻപറമ്പിൽ പി. ടി. ഗീവർഗീസ് നിര്യാതനായി ..ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ സമർപ്പിക്കുന്നു …
IOMF Kuwait Help for Covid 19 Victims
പ്രീയ സഹ പ്രവർത്തകരെ , സേവനത്തിന്റെ മുഖ മുദ്രയായിതീർന്ന സംഘടനയാണ് ഇന്ത്യൻ ഓർത്തഡോക്സ് മേഴ്സി ഫെലോഷിപ്പ് കുവൈറ്റ് (IOMF Kuwait )സേവന രംഗത്ത് അതിന്റെ 50 വർഷത്തിന്റെ നിറവിലാണ് .ആയതിന്റെ ഭാഗമായി കോവിഡ് 19 ന്റെ ദുരിതത്തിലായിപ്പോയവർക്കു കൈത്താങ്ങൽ നല്കാൻ Smile 2022 എന്ന പേരിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുകയാണ് .അതിന്റെ നല്ല നടത്തിപ്പിനായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തെയും ഭാഗമാക്കുകയാണ് .നമ്മുടെ എല്ലാ യൂണിറ്റുകളും ബഹു .വികാരിമാരുടെ അനുവാദത്തോടുകൂടെ പൂർണ്ണ പിന്തുണയും സഹകരണവും നൽകണമേ .ആയതിന്റെ വിശദ വിവരങ്ങൾ ഇതോടൊപ്പം നൽകുന്നു . ഫാ അജി കെ .തോമസ് ജനറൽ സെക്രട്ടറി OCYM 1. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹമായത് തെരഞ്ഞെടുക്കുകയും ആയതിന്റെ സുതാര്യത വികാരിയുടെ സഹായത്തോടുകൂടി ഉറപ്പാക്കുകയും ചെയ്യുക.
2. പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും വിതരണം ചെയ്യുന്ന തുക അർഹമായ കരങ്ങളിൽ എത്തിച്ചേർന്നുവെന്നും ഉറപ്പാക്കുക.
3. അപേക്ഷകനു ആവശ്യമായ സഹായങ്ങൾ അതത് പ്രസ്ഥാനങ്ങൾ ചെയ്തുകൊടുക്കണം.
4. പദ്ധതിയുടെ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ സമയോചിതമായി ഞങ്ങളെ അറിയിക്കുക.