General

OCYM PIRLASSERRY UNIT

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ മലബാർ ഭദ്രസനാ അധിപൻ അഭി.ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രപൊലീത്തയുടെ വിവാഹ ധന സഹായ നിധി യിലേക്ക് ചെങ്ങന്നൂർ പിരളശ്ശേരി സിംഹാസന ഇടവക യുവജന പ്രേസ്ഥാനം സമാഹരിച്ച തുക ഇന്ന് പള്ളിയിൽ കൂടിയ പൊതുസമ്മേളനത്തിൽ വെച്ച് അഭി.തെയോഫിലോസ് തിരുമേനിക്ക് കൈമാറി…ഇടവക വികാരി ബഹു.ജോൺ പോൾ അച്ചനും, യുവജന പ്രേസ്ഥാനം പ്രേവർത്തകരും പരിപാടികൾക്കു നേതൃത്വം നൽകി ..ബഹു. സജി അച്ചൻ, യുവജന പ്രേസ്ഥാനം കോഡിനേറ്റർ ബഹു.ബിജോ അച്ചൻ, ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രേസ്ഥാനം സെക്രട്ടറി ശ്രി.ജോബിൻ ജോർജ് എന്നിവർ സാന്നിഹിതർ ആയിരുന്നു.

വിജയംകൊയ്ത് ചെങ്ങന്നൂർ ഭദ്രാസന OCYM

വിജയംകൊയ്ത് ചെങ്ങന്നൂർ
ഭദ്രാസന OCYM
*****************************

വിശ്വാസസംരക്ഷകനായ ദീവന്യാസ്യോസ് തിരുമേനിയുടെ പാദസ്പർശമേറ്റ ചേപ്പാടിന്റെ മണ്ണിൽ അരങ്ങേറിയ യുവജനപ്രസ്ഥാനംഅഖില മലങ്കര കലാമേളയിൽ വിജയത്തിന്റെ കിരീടം ചെങ്ങന്നൂർ ഭദ്രാസനത്തിലെ മിടുക്കരായ യുവപ്രതിഭകൾക്ക് …
വിവിധഭദ്രാസനത്തിലെ കലാകാരന്മാർ തങ്ങളുടെ കഴിവുകൾ മാറ്റുരച്ച മാർ ദീവന്യാസ്യോസ് നഗറിൽ ചെങ്ങന്നൂരിന്റെ കണ്മണികൾ വിജയകിരീടം ചൂടി.ചെങ്ങന്നൂർ ഭദ്രാസനത്തിലെ 92 മത്സരാർത്ഥികളുടെ കഠിനാദ്ധ്വാനവും ചിട്ടയായ പരിശീലനവും ദെെവമുമ്പാകെയുള്ള സമർപ്പണവുമാണ് ഈ വിജയത്തിന്റെ പുറകിൽ..
പ്രത്യേകിച്ച് വിജയത്തിനു വേണ്ടി പ്രവർത്തിച്ച ഭദ്രാസന-ഡിസ്റ്റ്രിക്റ്റുകളിലെ
ഊർജ്ജ്വസ്വലമായ ഒരു കൂട്ടം അംഗങ്ങളുടെ പ്രവർത്തനം ഒരു മുതൽക്കുട്ടായി……….

അവരോടൊപ്പം
കലകൾ അവതരിപ്പിച്ച,പ്രൊത്സാഹിപ്പിച്ച എല്ലാവർക്കും ഒരായിരം നന്ദി………..
OCYM ചെങ്ങന്നൂർ ഭദ്രാസന കമ്മറ്റിക്കുവേണ്ടി….
ഫാ. റ്റിജു ഏബ്രഹാം(വൈ. പ്രസിഡ്ന്റ്‌)
ജോബിൻ കെ ജോർജ്ജ്‌ ( സെക്രട്ടറി)
റിജോഷ്‌ ഫിലിപ്പ്‌,
റ്റിഞ്ചു സാമുവേൽ,
നിതാ മറിയം
(കൺവീനേഴ്സ്‌