യാക്കോബായ സഭയുടെ കൊച്ചി തിരുമേനിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ.
താൻ പരുമല പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട്. തന്നെ ആരും തടയാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. 2017 സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിഘടിത വിഭാഗത്തിലെ മെത്രാൻമാർ അവരുടെ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് കോടതി വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥിക്കുവാൻ ചെന്നാൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ തടയും എന്നാണ്. എന്നാൽ ആ പറഞ്ഞത് ശുദ്ധ നുണയാണെന്നും താനടക്കാം ഉള്ളവർ മലങ്കര സഭയുടെ പള്ളികളിൽ പോകാറുണ്ടെന്നും ആരും തടയാറില്ല എന്നും അറിയാതെ പറഞ്ഞു പോകുന്നു. പരുമല മാത്രമല്ല കോടതി വിധി നടപ്പായ മലങ്കര സഭയുടെ മുഴുവൻ പള്ളികളിലും യാക്കോബായ സഭയുടെ അനേകം വിശ്വാസികൾ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും സെമിതേരിയിലെ പ്രാർത്ഥനകൾക്കും എത്തുന്നുണ്ട്. ഈ സത്യം മറച്ചു വച്ചിട്ടാണ് വിഘടിത കുപ്പായധാരികൾ പൊതുജന മധ്യത്തിലും ഗവൺമെന്റുകൾക്ക് മുന്നിലും മുതല കണ്ണുനീർ ഒഴുക്കുന്നത്.