മാവേലിക്കര : മാവേലിക്കര ചുണക്കര പടിപ്പുര മുക്ക് – ഓർത്തഡോക്സ് പള്ളി റോഡ് ന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവർത്തകർ പ്രക്ഷോപത്തിലേക്ക്. 6 മാസം മുൻപ് വരെ സഞ്ചാരയോഗ്യമായി കിടന്ന റോഡ് പുണരുദ്ധാരണത്തിന്റെ പേര് പറഞ്ഞു വെട്ടിപൊളിച്ചിട്ട് യാതൊരു പണിയും ചെയ്യാത്തത് ആണ് പ്രവർത്തകരെയും ഇടവകക്കാരെയും ചൊടിപ്പിച്ചത്. വേനൽക്കാലങ്ങളിൽ കനത്ത പൊടിപലവും മഴക്കലങ്ങളിൽ ചെളിയും മൂലം പരിസര വാസികൾ ബുദ്ധിമുട്ടിലാണ്. പൊടി മൂലം പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും മഴയത്ത് ചെളിയിൽ കുഴഞ്ഞു കാൽനട പോലും ദുഷ്കരമാവുകയും അപകടങ്ങൾ ആവർത്തിക്കുകയും ചെയ്തിട്ടും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല എന്ന് യുവജന പ്രസ്ഥാനം ആരോപിക്കുന്നു. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് പൊതുജനം അനുഭവിക്കുന്നത് എന്നും ഇതിന് ശാശ്വതമായ പരിഹാരം എത്രയും വേഗം കാണണമെന്നും യുവജന പ്രസ്ഥാനം ആവശ്യപ്പെടുന്നു. പ്രക്ഷോഭപരിപാടികളുടെ ആരംഭം എന്ന നിലയിൽ പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിൽ ചുണക്കര മാർ ബസ്സേലിയോസ് ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനം പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ മനു തമ്പാൻ നേതൃത്വം നൽകി.