മലങ്കര സഭയുടെ ഭരണ സിരാ കേന്ദ്രമായ കോട്ടയത്തിന്റെ മണ്ണിൽ ആവേശം വാനോളമുയർത്തി യുവജന പ്രസ്ഥാന അംഗങ്ങൾ പതാക ജാഥ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വാർഷികത്തിനു മുന്നോടിയായി ആണ് പതാക ജാഥ സംഘടിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹീത ഭൂമിയായ പാമ്പാടി ദയറായിൽ നിന്നും ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ആശീർവദിച്ചു ആരംഭിച്ച ജാഥ തോട്ടക്കാടും പുതുപ്പള്ളിയും ഞാലിയാം കുഴിയും കടന്നു ആറു മണിയോടെ സമ്മേളന നഗരിയായ മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്തിച്ചേർന്നു. നൂറു കണക്കിന് വാഹനങ്ങലും അനേകം യുവതീ യുവാക്കളും സ്ലീബാലംകൃത സുവർണ്ണ പതാകൾ വഹിച്ചു കൊണ്ട് ജാഥയിൽ പങ്കെടുത്തപ്പോൾ കോട്ടയം ഭദ്രാസനത്തിന്റെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി. നാളെ ഉച്ചക്ക് ഒന്നരയോടെ ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി, കാഞ്ഞിരപ്പള്ളി അതിരൂപത ബിഷപ് മാർ ജോസ് പുളിക്കൽ ശ്രീ ജോസ് അന്നക്കുട്ടി, ഫാ കെ എം സഖറിയ യുവജന പ്രസ്ഥാനം കേന്ദ്ര ജെനെറൽ സെക്രട്ടറി ഫാ വിജു ഏലിയാസ് വൈസ് പ്രസിഡന്റ് ഫാ ഷിജി കോശി, ട്രഷറർ പേൾ കണ്ണേത്ത്, തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. വാർഷിക സമ്മേളനങ്ങൾക്കു ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ അലക്സ് , ഭദ്രാസന ജനറൽ സെക്രട്ടറി ദീപു സെൽബി മറ്റു ഭദ്രാസന ഭാരവാഹികൾ നേതൃത്വം നൽകും