‘ഹെക്കംതൊ’ (ജ്ഞാനം/Wisdom) എന്ന പേരിൽ ത്രൈമാസിക പുറത്തിറക്കി.

Spread the love

താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ മാർ ബേസിൽ യുവജനപ്രസ്ഥാനം ‘ഹെക്കംതൊ’ (ജ്ഞാനം/Wisdom) എന്ന പേരിൽ ത്രൈമാസിക പുറത്തിറക്കി. സഭയിലെ സീനിയർ വൈദീകരിൽ ഒരാളായ സി.ജെ.പുന്നൂസ് കോർഎപ്പിസ്കോപ്പ അച്ചനിൽ നിന്നും സഭാ മാനേജിംഗ് കമ്മിറ്റി അംഗവും OCYM മുൻ ഭദ്രാസന സെക്രട്ടറിയുമായിരുന്ന A.K.ജോസഫ് ആദ്യപ്രതി സ്വീകരിച്ചുകൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ‘ഹെക്കംതൊ’ ചീഫ് എഡിറ്റർ സുവിൻ കെ വർഗ്ഗീസ്, OCYM റീജണൽ & യൂണിറ്റ് സെക്രട്ടറി ഷിജോ കെ മാത്യു, ഇടവക വികാരി സൈബു സക്കറിയ അച്ചൻ, ഇടവക സെക്രട്ടറി K.V.തോമസ്, ട്രസ്റ്റി സാബു കെ.ജോൺ എന്നിവർ സമീപം.

13962651_1244067982292565_451975483686465718_n