മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടനവും ലോക പരിസ്ഥിതി ദിനാചാരണവും.

Spread the love

മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയമായ മാൾട്ട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ യുവജന പ്രസ്ഥാനം യൂണിറ്റ് ഉത്ഘാടവും ലോക പരിസ്ഥിതി ദിനാചാരണവും ജൂൺ 4 IST 8 PM നു നടക്കും. മലങ്കര സഭയുടെ UK-Europe, ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപോലീത്ത അധ്യക്ഷം വഹിക്കുന്ന സമ്മേളനം യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഉത്ഘാടനം ചെയ്യും. റവ. ഫാ. ഡോ. കെ എം ജോർജ് മുഖ്യ സന്ദേശം നൽകും