യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ്

Spread the love

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക യുവജന ദിനത്തോടനുബന്ധിച്ച് 2016 ഓഗസ്റ്റ് 13ന്  ” Donate Blood Save Life “ എന്ന പേരില്‍ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. കളമശ്ശേരി സെന്‍റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന ചടങ്ങ് അങ്കമാലി ഭദ്രാസനാധിപനും  യുവജനപ്രസ്ഥാന കേന്ദ്ര പ്രസിഡന്‍റുമായ അഭി.യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതാണ്. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും യുവജനപ്രസ്ഥാനാംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ. ഫാ. എല്‍ദോ പടിഞ്ഞാറെകുടിയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
കോശി ജോണ്‍ – +91 9846099988
ജോജി തോമസ് – +91 8891364615

timthumb