മെഡിക്കൽ ക്യാമ്പ്‌

Spread the love

ചെങ്ങന്നൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വതിൽ സെഞ്ചുറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ്‌ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസും അസ്ഥിക്ഷയ രോഗ നിർണയ മെഡിക്കൽ ക്യാമ്പും ഡോ. ജയകൃഷ്ണന്റെ നേതൃത്വതിൽ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യു എബ്രഹാം യോഗത്തിന് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഡിസ്ട്രിക്ട് ഭാരവാഹികൾ റിബു, ജോബിൻ, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ സാനിധ്യവും യോഗത്തിന് ഉണ്ടായിരുന്നു. പ്രസ്ഥാന വൈസ് പ്രസിഡന്റ്‌ ജിജി കാടുവെട്ടൂർ, സെക്രട്ടറി ഷൈമ്സ് ഷിബു, ട്രഷറർ ജിബിൻ മാത്യു, ജോയിൻ സെക്രട്ടറി ജോമോൻ വർഗ്ഗീസ്, റിഞ്ചു, അലെൻ, ടെസിൻ എന്നിവർ നേതൃത്വം നൽകി.