മലങ്കരയുടെ യുവതക്കു പുതു നേതൃത്വമായി ഫാ.വിജു ഏലിയാസ് ചുമതലയേറ്റു.

Spread the love

മലങ്കരയുടെ യുവതക്കു പുതു നേതൃത്വമായി ഫാ.വിജു ഏലിയാസ് ചുമതലയേറ്റു.

 

പരിശുദ്ധ സഭയുടെ യുവജന പ്രസ്ഥാനമായ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര ജനറൽ സെക്രട്ടറിയായി റവ. ഫാ.വിജു ഏലിയാസ് ഇന്ന് ചുമതലയേറ്റു. ഇന്ന് രാവിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ എത്തി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ യുലിയോസ്‌ തിരുമേനിയുടെ സാന്നിധ്യത്തിലാണ് ചുമതല ഏറ്റത്. മുൻ ജനറൽ സെക്രട്ടറി റവ.ഫാ.അജി കെ തോമസ് സ്ഥാനമൊഴിയുന്ന അവസരത്തിലാണ് പരിശുദ്ധ ബാവ തിരുമേനിയുടെ കല്പന പ്രകാരം ഫാ.വിജു ഏലിയാസ് ചുമതല ഏൽക്കുന്നത്. നിലവിൽ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയാണ് അദ്ദേഹം.

കക്ഷി വഴക്ക് മൂലം കഷ്ടത അനുഭവിച്ച തന്റെ ഭദ്രാസനത്തിലെ യുവതലമുറകൾക്ക് എക്കാലവും ആവേശവും കരുതലും ആയിരുന്ന അച്ചൻ ഇനി മലങ്കരയുവതയെ നയിക്കുന്നു എന്നത് അങ്ങേയറ്റം കരുത്താകും എന്ന് പ്രസിഡന്റ് അഭി.ഗീവർഗീസ് മാർ യുലിയോസ്‌തിരുമേനി ആശംസിച്ചു.