മണിപ്പൂർ കലാപം – കുവൈറ്റ്‌ യുവജന പ്രസ്ഥാനം

Spread the love

മണിപ്പൂരിലെ നരഹത്യക്കെതിരേ പ്രതിഷേധ ജ്വാല:

കുവൈറ്റ് : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 ജൂൺ 23 വെള്ളിയാഴ്ച്ച വി.കുർബാനയ്ക്ക് ശേഷം പ്രതിഷേധ ജ്വാല തെളിയിച്ചു. ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയുടെ ആഹ്വാന പ്രകാരം മണിപ്പൂരിൽ ക്രൈസ്തവർ നേരിടുന്ന അക്രമങ്ങൾക്ക് എതിരെ തദവസരത്തിൽ മണിപ്പുർ പീഡിത ജനതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക വികാരി ജോൺ ജേക്കബ് അച്ചൻ പ്രാർത്ഥനകൾക്ക് നേതൃത്തം നൽകി, കൽക്കട്ടാ ദദ്രാസന കൗൺസിൽ അംഗം ശ്രീ ഷാജി വർഗീസ്, ഇടവക ട്രസ്റ്റി ശ്രീ ജെയിംസ് ജോർജ് , ഇടവക സെക്രട്ടറി ശ്രീ മിനു വർഗീസ് , OCYM യൂണിറ്റ് സെക്രട്ടറി ശ്രീ ബിജോ ഡാനിയേൽ കൊച്ചുതറയിൽ , ട്രഷറർ ശ്രീ ഫെലിക്സ് മാമച്ചൻ, OCYM കമ്മിറ്റിയംഗങ്ങൾ , പ്രസ്ഥാനം പ്രവർത്തകർ, ഇടവക വിശ്വാസി സമൂഹം ഏവരും പ്രാർത്ഥനയിൽ പങ്കാളികളായി… .