പ്രിയ ജോബിക്ക് വിടചൊല്ലി ക്രൈസ്തവ യുവജന പ്രസ്ഥാനം

Spread the love

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ട ക്രൈസ്തവ യുവജന പ്രസ്ഥാനം സജീവ പ്രവർത്തകനും നിരണം ഭദ്രസനത്തിലെ മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗവുമായിരുന്ന തോമസ് ഉമ്മൻ (ജോബി)യ്ക്ക് ആദരവുകൾ അർപ്പിച്ചു ക്രൈസ്തവ യുവജന പ്രസ്ഥാനം. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഭവനത്തിൽ എത്തി പ്രാർത്ഥനകൾ നടത്തുകയും കുടുംബംഗങ്ങളെ ആശ്വാസവചനങ്ങൾ അറിയിക്കുകയും ചെയ്തു. ജോബിയുടെ ഭൗതിക ശരീരം ഭവനത്തിൽ എത്തിച്ചപ്പോൾ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് ട്രഷറർ പേൾ കണ്ണേത്ത് എന്നിവർ സന്നിഹിതരായിരിക്കുകയും പ്രസ്ഥാനത്തിന്റെ അനുശോചനങ്ങൾ കുടുംബത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് വൈസ് പ്രസിഡന്റ് ഫാ ഷിജി കോശി അച്ചന്റെ നേതൃത്വത്തിൽ പ്രസ്ഥാനം കേന്ദ്ര സമിതി അംഗങ്ങൾ ഭവനത്തിൽ എത്തുകയും പ്രാർത്ഥനകളും അനുശോചനസന്ദേശം നൽകുകയും ചെയ്തു.