ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

Spread the love

ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

പിറവം -കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വിവിധ ദേവാലയങ്ങളിൽ  നടപ്പാക്കുന്ന ജൈവപച്ചക്കറി കൃഷി പദ്ധതി സമൃദ്ധി 2017 മുളക്കുളം കർമ്മേൽക്കുന്ന്  സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും തുടക്കം ആയി .ഭദ്രാസന യുവജനപ്രസ്ഥാനവും   മുളക്കുളം കർമ്മേൽക്കുന്ന്  പള്ളി യുവജനപ്രസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം വികാരി ഫാ.റ്റി.പി.കുര്യൻ തളിയച്ചിറ  നിർവഹിച്ചു .. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ.ജോമോൻ ചെറിയാൻ ,യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് ,ജോയിന്റ് സെക്രട്ടറി ഷിബു തങ്കച്ചൻ ,യുണിറ്റ് സെക്രട്ടറി ജിനു ജിജോ , പള്ളി  സെക്രട്ടറി ഉല്ലാസ് കെ.ജോസ് ,ട്രസ്റ്റി  ജോർജ് സി.പോൾ തുടങ്ങിയവർ നേതൃത്വം നൽകി.