കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം

Spread the love

കൊച്ചി ഭദ്രാസന യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം 2023 ജൂൺമാസം പത്താം തീയതി തേവര സെൻറ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. കൊച്ചി ഭദ്രാസന മെത്രാപോലിത്ത അഭി.Dr. യാക്കൂബ് മാർ ഐറേനിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു . യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാദർ വിജു ഏലിയാസ് പ്രധാന ചിന്താ വിഷയഅവതരണം (Wholistic Wellness)നിർവഹിച്ചു. കൊച്ചി ഭദ്രാസനത്തിന്റെ (എറണാകുളം – മുളന്തുരുത്തി മേഖല) ചാരിറ്റി സംരംഭമായ ആർദ്രത റിലീഫ് സെന്ററിനെ കുറിച്ച് റവ. ഫാദർ ബെന്നി ഡേവിഡ് സംസാരിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം EWS ( Economically Weaker Section) സെല്ലിന്റെ പ്രധാന ചുമതല നിർവഹിക്കുന്ന ഡോക്ടർ ഐപ്പുരു ജോൺ EWS മായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. തുടർന്ന് റവ. ഫാദർ സജി മേക്കാട്ട് (അഡ്മിനിസ്ട്രേറ്റർ ഓഫ് ഐ.എ.എസ് ഹബ്ബ്, തിരുവനന്തപുരം) പ്രധാന ചിന്താവിഷയമായ “Wholistic Wellness “നെ ആസ്‌പദമാക്കി ക്ലാസ്സെടുക്കുകയും ചെയ്തു. റവ. ഫാദർ ഫിലിപ്പ് കുര്യൻ ഭവന കൂദാശയിലെ ഗാനങ്ങൾ പഠിപ്പിച്ചു. ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനം പ്രവർത്തകർക്കിടയിൽ കലാ-കായിക -സാംസ്കാരിക -പഠന മേഖലകളിൽ പുരസ്‌കാരം നേടിയവർക്കുള്ള സമ്മാനദാനം അഭി. തിരുമേനി നിർവഹിച്ചു .തുടർന്ന് ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക പൊതുയോഗം അഭി. തിരുമേനിയുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി . എറണാകുളം മേഖല ഓർഗനൈസർ സുബിത്ത് എസ് നൈനാൻ അനുശോചന പ്രമേയം അവതരിപ്പിക്കുകയും, കൊച്ചി ഭദ്രാസന ജനറൽ സെക്രട്ടറി ദിയേറി പി ജോയ് റിപ്പോർട്ട് വായിക്കുകയും, കൊച്ചി ഭദ്രാസന ട്രഷറർ തേജസ് പണിക്കർ 2022-2023 വർഷത്തെ വരവ് -ചെലവ് കണക്ക് അവതരിപ്പിക്കയും ചെയ്തു .ഭദ്രാസനത്തിലെ ഏറ്റവും മികച്ച യുവജന പ്രസ്ഥാനം യൂണിറ്റിനുള്ള ട്രോഫി, കട്ടിലപ്പൂവം St.Mary’s യുവജന പ്രസ്ഥാനത്തിനു അഭി . തിരുമേനി നല്കി . സമ്മേളനത്തിന് കൊച്ചി ഭദ്രാസന വൈസ് പ്രസിഡൻറ് റവ. ഫാദർ പോൾ ജോർജ് സ്വാഗതവും ജനറൽ സെക്രട്ടറി ദിയേറി പി ജോയ് കൃതജ്ഞതയും അറിയിച്ചു.