സ്വജന്യ മെഡിക്കൽ ക്യാമ്പും രോഗനിർണയവും
തോനയ്‌ക്കാട് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്വജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും.#ഈ_മാസം_13ന്ശനിയാഴ്ച രാവിലെ 9 മണിക്ക് തോനയ്‌ക്കാട് പള്ളി ആഡിറ്റോറിയത്തിൽ….
തോനയ്‌ക്കാട് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്വജന്യ മെഡിക്കൽ ക്യാമ്പും രോഗ നിർണയവും.#ഈ_മാസം_13ന്ശനിയാഴ്ച രാവിലെ 9 മണിക്ക് തോനയ്‌ക്കാട് പള്ളി ആഡിറ്റോറിയത്തിൽ….
ഓര്ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അങ്കമാലി ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക യുവജന ദിനത്തോടനുബന്ധിച്ച് 2016 ഓഗസ്റ്റ് 13ന് ” Donate Blood Save Life “ എന്ന പേരില്‍ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു. കളമശ്ശേരി സെന്‍റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന ചടങ്ങ് അങ്കമാലി ഭദ്രാസനാധിപനും യുവജനപ്രസ്ഥാന കേന്ദ്ര പ്രസിഡന്‍റുമായ അഭി.യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതാണ്. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും യുവജനപ്രസ്ഥാനാംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ. ഫാ. എല്‍ദോ പടിഞ്ഞാറെകുടിയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോശി ജോണ്‍ – +91 9846099988
ജോജി തോമസ് – +91 8891364615
ചേപ്പാട് സെൻ്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ 2-മത് അഖില മലങ്കര വടംവലി മത്സരം 2016 സെപ്റ്റംബർ 10 ശനിയാഴ്ച നടത്തപ്പെടുന്നു.
രജിസ്ട്രേഷൻ ഫീസ്- 500 രൂപ. റീ രജിസ്ട്രേഷൻ ഫീ – 1000 രൂപ…
ഏവർക്കും സ്വാഗതം…
കൂടുതൽ വിവരങ്ങൾക്ക്:
Gibu philip- 9061771818
Lijo george- 9947562393
നിരണം പള്ളിയിൽ തേവോദോസിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു നിരണം യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതി തേവോദോസിയോസ് ചികിത്സ സഹായ നിധി കൽക്കട്ട ഭദ്രാസനാധിപൻ അഭി : ജോസഫ് മാർ ദിവന്നാസിയോസ്, മെത്രാപോലിത്ത ഉൽഘടനം ചെയ്തു.
കുവൈറ്റ് അഹ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ചിത്രരചന മത്സരം VIBGYOR 2016 15-08-2016 ൽ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ (OVBS ഹാൾ) 5:00 PM മുതൽ 6:30 PM വരെ നടത്തപ്പെടുന്നതായിരിക്കും..
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന എല്ലാ കുട്ടികളും www.orthodoxchurchahmadi.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: ലിജോയ് ജോൺ കോശി-99015254 , മനുമോനച്ചൻ-97023784, ജിജിൻ ജിബോയ്- 69022963.
Abin P Kurian of St Mary’s OCYM ,Karatukkunel, Manarcad, Kottayam Diocese received best N. S. S Volunteer Award 2015-2016 of M G University.
Heartiest Congratulations !!!
താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ മാർ ബേസിൽ യുവജനപ്രസ്ഥാനം ‘ഹെക്കംതൊ’ (ജ്ഞാനം/Wisdom) എന്ന പേരിൽ ത്രൈമാസിക പുറത്തിറക്കി. സഭയിലെ സീനിയർ വൈദീകരിൽ ഒരാളായ സി.ജെ.പുന്നൂസ് കോർഎപ്പിസ്കോപ്പ അച്ചനിൽ നിന്നും സഭാ മാനേജിംഗ് കമ്മിറ്റി അംഗവും OCYM മുൻ ഭദ്രാസന സെക്രട്ടറിയുമായിരുന്ന A.K.ജോസഫ് ആദ്യപ്രതി സ്വീകരിച്ചുകൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. ‘ഹെക്കംതൊ’ ചീഫ് എഡിറ്റർ സുവിൻ കെ വർഗ്ഗീസ്, OCYM റീജണൽ & യൂണിറ്റ് സെക്രട്ടറി ഷിജോ കെ മാത്യു, ഇടവക വികാരി സൈബു സക്കറിയ അച്ചൻ, ഇടവക സെക്രട്ടറി K.V.തോമസ്, ട്രസ്റ്റി സാബു കെ.ജോൺ എന്നിവർ സമീപം.
പുത്തൂര്‍ : കൊല്ലം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ” സ്വാതന്ത്ര്യ ദിന സ്നേഹ സാഹോദര്യ ജ്വാല ” സങ്ങടിപ്പിക്കുന്നു.. ഓഗസ്റ്റ് 15 തിങ്കളാഴ്ച ഉച്ചക്ക് പഴവറ കാരിക്കല്‍ സൈന്റ്റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ് കുരിശടിയില്‍ നിന്നും ആരംഭിക്കുന്ന സത്ബോധന റാലി പുത്തൂര്‍ വലിയ പള്ളിയില്‍ എത്തി ചേരുകയും തുടര്‍ന്ന് സാമൂഹിക ,സാമുദായിക , രാഷ്ട്രീയ മേഖലയിലെ പ്രമുഘര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും നടക്കുന്നതാണ്.
ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 80-മത് അന്തർ ദേശീയ സമ്മേളനം അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽസഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ നഗറിൽ നടത്തപ്പെടുന്നു.
മലങ്കര ഓർത്തോഡോക്സ് സഭ സഭാജ്യോതിസ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ചരമ ദ്വിശതാബ്‌ദിയോട് അനുബന്ധിച്ഛ്, അഖില മലങ്കര വൈദീക സംഗമം കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്റ് മേരീസ് കത്രീഡറിൽ നടത്തപ്പെടുന്നു. അഭിവന്ദ്യ പിതാക്കന്മാരും, വൈദീകരും പങ്കെടുക്കുന്നു. ദിവസം 2016 ആഗസ്ത് 18.