ഓർത്തഡോൿസ് ക്രൈസ്തവ യുവജന പ്രെസ്ഥാനം – പ്രവാസി സെൽ ഗ്ലോബൽ കോഡിനേറ്റർമാരുടെപ്രഥമ യോഗം നടത്തി.
പഠനത്തിനും തൊഴിലിനുമായി, ഓർത്തഡോൿസ് സഭാ അംഗങ്ങൾ ഉൾപ്പെടെ ധാരാളം ആളുകൾ വിദേശത്തു കുടിയേറുന്ന ഈ കാലഘട്ടത്തിൽ അവരെ സഭയോട് ചേർത്തു നിർത്തുക,
അത്യാവശ്യസാഹചര്യങ്ങളിൽ വേണ്ടാതായ സഹായങ്ങൾ ലഭ്യമാക്കുക,
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികൾ സംബന്ധിച്ചു അറിവ് നൽകുക / അവ ലഭ്യമാക്കാൻ സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആണ് ഗ്ലോബൽ ഓർത്തഡോൿസ് പ്രവാസി സെല്ലിന് രൂപം കൊടുത്തിരിക്കുന്നത്.
OCYM പ്രസിഡന്റ് അഭിവന്ദ്യ ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലിത്തയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇത് സംബന്ധിച്ച പ്രാഥമിക നടപടികൾ ആരംഭിച്ചു. OCYM കേന്ദ്ര ഭാരവാഹികളെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ള കോർഡിനേറ്റർ മാരുടെ ലിസ്റ്റ് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. യോഗത്തിൽഅല്മായ ട്രസ്റ്റി ശ്രീറോണി വർഗീസ്,യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി Rev. fr. ഫാദർ വിജു ഏലിയാസ്,കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത്, ,പ്രവാസി സെൽ കേന്ദ്ര കോഡിനേറ്റർമാരായ Rev. fr അജി കാരാട്ട്,ശ്രീ ആൻ്റോ അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ രാജ്യങ്ങളിൽ നിന്നായി ശ്രീ ജോർജ് ജോസ്(ജിജി) റോം (യൂറോപ്പ് കോഡിനേറ്റർ ഇറ്റലി),ശ്രീ സി പി മാത്യു,ശ്രീ ഷൈജു യോഹന്നാൻ (ഓ സി വൈ എംകേന്ദ്ര സമിതി അംഗം യുഎഇ),,ശ്രീ ഡെന്നി എം ബേബി (യുഎഇ സോണൽ സെക്രട്ടറി) ,ശ്രീ എസ് പി ജോൺ(ഷാജി) (അയർലൻഡ്), ശ്രീ മനു ജോൺ (ബെൽജിയം), ശ്രീ ദീപക് (യു കെ,) ശ്രീ തോമസ് മാത്യു (ഓസ്ട്രേലിയ,) ശ്രീ ബൈജു കുര്യാക്കോസ് (ബർമിങ് ഹം),ശ്രീ റോഷ് (മാൾട്ട),അഡ്വക്കേറ്റ് റോബിൻ രാജു (ഡൽഹി),ശ്രീ ദിയേരി ജോയ്,ശ്രീ അരുൺതോമസ് (കുവൈറ്റ്),ശ്രീമതി അനി ബിനു (കുവൈറ്റ്),ശ്രീ വർഗീസ് ജോയ് (സൗദി അറേബ്യ) തുടങ്ങിയവർ പങ്കെടുത്തു