ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി.

Spread the love

ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി.

പരിശുദ്ധ സഭയിൽ നിലനിന്നിരുന്ന വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും  മലങ്കര സഭക്ക് അനുകൂലമായി ലഭിച്ച വിധിയെ സംബന്ധിച്ച് സെൻറ് തോമസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ വിശകലന ക്ലാസ് നടത്തി. പ്രസ്ഥാനം പ്രസിഡന്റ് റെവ.ഫാ.എം.ബി ജോർജ് അധ്യക്ഷനായിരുന്നു. സമുദായ കേസുകളെ കൂട്ടിയോജിപ്പിച്ച് ജൂലൈ 3 ലെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും അഡ്വ.ബിനു മണ്ണിൽ ക്ലാസ് നയിച്ചു. പരിശുദ്ധ ബാവ തിരുമേനിയുടെ കല്പന ശിരസ്സാവഹിച്ച് അമിത ആഹ്ളാദത്തിനോ,അധിക്ഷേപങ്ങൾക്കോ, പ്രകോപനങ്ങൾക്കോ മുതിരാതെ പരിശുദ്ധ സഭയുടെ ശാശ്വത സമാധാനത്തിനും യോജിപ്പിനുമായി പ്രാർത്ഥിക്കണമെന്നും ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു. പ്രസ്ഥാനം സെക്രട്ടറി അജി ചാക്കോ പാറയിൽ നന്ദി പ്രകാശിപ്പിച്ചു.