General

കേന്ദ്ര സമിതി യോഗം

പ്രിയ സഹപ്രവർത്തകരെ,ഓർത്തോഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ 24 നു കൂടാൻ നിശ്ചയിച്ചിരുന്ന കേന്ദ്ര സമിതി യോഗം അതെ ആലോചന വിഷയങ്ങളോടെ ഏപ്രിൽ 6 ,2 പിഎം നു കേന്ദ്ര ഓഫീസിൽ കൂടുന്നതാണ് .എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു .ആജ്ഞാനുസരണം അജി അച്ചൻ ജനറൽ സെക്രട്ടറി

വിശുദ്ധ വലിയ നോമ്പിലെ ധ്യാനം മാർച്ച് 26

പ്രിയ സഹപ്രവർത്തകരെ, വിശുദ്ധ വലിയ നോമ്പിലെ നമ്മുടെ ധ്യാനം മാർച്ച് 26 ചൊവാഴ്ച 6 മണിക്ക് തുടങ്ങി 27 വിശുദ്ധ കുർബാനയോടു കൂടി തീരത്തക്കവിധത്തിൽ ഞാലിയാ കുഴി ദയറായിൽ വച്ച് നടത്തുവാൻ ക്രമീകരിക്കുകയാണ് .അവധി ദിവസങ്ങൾ കിട്ടാത്തത് കൊണ്ട് ഇങ്ങനെ ക്രമീകരിക്കുന്നു .യുവജന നേതൃ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അറിയിക്കുക .26 നു വൈകുന്നേരം അല്ലെങ്കിൽ മുഴുവൻ സമയവും .ഞാലിയാ കുഴി ദയറായിൽ മറ്റു ക്രമീകരണങ്ങൾ ചെയേണ്ടത് കൊണ്ട് ഉടനെ അറിയിക്കുമല്ലോ

Message from Fr അജി കെ തോമസ് ജനറൽ സെക്രട്ടറി

പ്രിയ സഹപ്രവർത്തകരെ ,പരിശുദ്ധ ബാവാ തിരുമേനിയുടെ കല്പനപ്രകാരം അഭി പ്രസിഡന്റ് തിരുമേനിയുടെ നിർദ്ദേശത്തോടെ അറിയിക്കുന്നത് ഗവണ്മെന്റ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ചർച് ആക്റ്റിനെതിരായി നമ്മുടെ യൂണിറ്റ് യോഗങ്ങളിൽ പ്രധിഷേധം രേഖപ്പെടുത്തി അംഗങ്ങൾ ഒപ്പിട്ടു ഭദ്രാസന ചുമതലക്കാരെ ഏല്പിക്കേണ്ടതാണ് .ഇത് ഭദ്രാസന വാട്സ് ആപ് ഗ്രൂപ്കൾ മുഖേന എല്ലാ യൂണിറ്റുകളെയും അറിയിക്കണം .  ആജ്ഞാനുസരണം ഫാദർ അജി കെ തോമസ് ജനറൽ സെക്രട്ടറി

പ്രസംഗ മത്സര വിജയികൾ

വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചു ഓർത്തോഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം നടത്തിയ പ്രസംഗ മത്സര വിജയികൾ സംഘടകരോടും വിധി കർത്താക്കളോടും ഒപ്പം

ഒന്നാം സ്ഥാനം ആഷ്‌ന അന്ന വര്ഗീസ് നിലക്കൽ OCYM.

രണ്ടാം സ്ഥാനം അഫിയ ബിജു കണ്ടനാട്  ocym

മൂന്നാം സ്ഥാനം സോന റോസ് ജയ്സൺ കുന്നംകുളം ocym

വേദപഠനം ഉറവയിലേക്കു എഴുത്തു പരീക്ഷ 2019 Feb 24

ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം  :- വേദപഠനം ഉറവയിലേക്കു എഴുത്തു പരീക്ഷ 2019 ഫെബ് 24 രണ്ടു മണി മുതൽ. അതാതു ഭദ്രാസന ങ്ങൾ അനുവദിച്ച കേന്ദ്രങ്ങളിൽ. ചോദ്യങ്ങൾ കേന്ദ്ര ത്തിൽ നിന്നും അയച്ചു തരുന്നതാണ് .

വേദവായന ,പഠനം ,പരീക്ഷ.

OCYM GS

Aji Thomas

പ്രസംഗ മത്സരം

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ  പെരുന്നാളിനോടനുബന്ധിച്ചു ഓർത്തോഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം വട്ടശ്ശേരിൽ തിരുമേനിയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം നടത്തുന്നു . സ്ഥലം : പഴയ സെമിനാരി സമയം : രാവിലെ 10 മുതൽ