Day: June 10, 2023

അഖില മലങ്കര ഫോട്ടോഗ്രഫി മത്സരം

ഉള്ളന്നൂർ : ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഉള്ളന്നൂർ സെന്റ് മേരിസ് പള്ളി യുവജന പ്രസ്ഥാനം അശ്വിൻ മെമ്മോറിയൽ ഫോട്ടോഗ്രഫി മത്സരം അഖില മലങ്കര  അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക

*St.Marys Ullannoor Valiya pally OCYM,*

*Chenganur Diocese*

 

*Aswin Memorial Photography Contest 📸*

 

Category:

Mobile photography & DSLR photography

 

*THEME: Old is Gold*

 

*First price to both category: Rs.5000/-*

 

Registration Fees: Rs.200/-

 

For Registration:

+91 85472 06048 (Amal tom) Gpay

 

Contestants are supposed to mail their entries to – ullannoorocym@gmail.com

 

*Proof of identity – Participant should be from Orthodox Church and reference letter from vicar is required*

 

🔅For more info :

Amal tom: +91 85472 06048

  1. Joel jose: +91 89435 34920

വിശ്വാസികൾക്കു പാടില്ല. മെത്രാന് പോകാം…!!

യാക്കോബായ സഭയുടെ കൊച്ചി തിരുമേനിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ.

താൻ പരുമല പള്ളിയിൽ പോയി പ്രാർത്ഥിക്കാറുണ്ട്. തന്നെ ആരും തടയാറില്ല എന്നാണ് അദ്ദേഹം പറയുന്നത്.   2017 സുപ്രീം കോടതി വിധി വന്ന നാൾ മുതൽ വിഘടിത വിഭാഗത്തിലെ മെത്രാൻമാർ അവരുടെ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് കോടതി വിധി നടപ്പായ പള്ളികളിൽ പ്രാർത്ഥിക്കുവാൻ ചെന്നാൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ തടയും എന്നാണ്. എന്നാൽ ആ പറഞ്ഞത് ശുദ്ധ നുണയാണെന്നും താനടക്കാം ഉള്ളവർ മലങ്കര സഭയുടെ പള്ളികളിൽ പോകാറുണ്ടെന്നും ആരും തടയാറില്ല എന്നും അറിയാതെ പറഞ്ഞു പോകുന്നു. പരുമല മാത്രമല്ല കോടതി വിധി നടപ്പായ മലങ്കര സഭയുടെ മുഴുവൻ പള്ളികളിലും  യാക്കോബായ സഭയുടെ അനേകം വിശ്വാസികൾ പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും സെമിതേരിയിലെ പ്രാർത്ഥനകൾക്കും എത്തുന്നുണ്ട്. ഈ സത്യം മറച്ചു വച്ചിട്ടാണ്   വിഘടിത കുപ്പായധാരികൾ പൊതുജന മധ്യത്തിലും ഗവൺമെന്റുകൾക്ക് മുന്നിലും മുതല കണ്ണുനീർ ഒഴുക്കുന്നത്.

 

റോഡ് തകർന്നു. പ്രതിക്ഷേധവുമായി യുവജന പ്രസ്ഥാനം പ്രവർത്തകർ

മാവേലിക്കര : മാവേലിക്കര ചുണക്കര പടിപ്പുര മുക്ക് – ഓർത്തഡോക്സ് പള്ളി റോഡ് ന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവർത്തകർ പ്രക്ഷോപത്തിലേക്ക്. 6 മാസം മുൻപ് വരെ സഞ്ചാരയോഗ്യമായി കിടന്ന റോഡ് പുണരുദ്ധാരണത്തിന്റെ പേര് പറഞ്ഞു വെട്ടിപൊളിച്ചിട്ട് യാതൊരു പണിയും ചെയ്യാത്തത് ആണ് പ്രവർത്തകരെയും ഇടവകക്കാരെയും ചൊടിപ്പിച്ചത്. വേനൽക്കാലങ്ങളിൽ കനത്ത പൊടിപലവും മഴക്കലങ്ങളിൽ ചെളിയും മൂലം പരിസര വാസികൾ ബുദ്ധിമുട്ടിലാണ്. പൊടി മൂലം പലർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും മഴയത്ത് ചെളിയിൽ കുഴഞ്ഞു കാൽനട പോലും ദുഷ്കരമാവുകയും അപകടങ്ങൾ ആവർത്തിക്കുകയും ചെയ്തിട്ടും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല എന്ന് യുവജന പ്രസ്ഥാനം ആരോപിക്കുന്നു. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് പൊതുജനം അനുഭവിക്കുന്നത് എന്നും ഇതിന് ശാശ്വതമായ പരിഹാരം എത്രയും വേഗം കാണണമെന്നും യുവജന പ്രസ്ഥാനം ആവശ്യപ്പെടുന്നു. പ്രക്ഷോഭപരിപാടികളുടെ ആരംഭം എന്ന നിലയിൽ പഞ്ചായത്ത്‌ ഓഫീസുകൾക്കു മുന്നിൽ ചുണക്കര മാർ ബസ്സേലിയോസ്‌ ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനം പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ മനു തമ്പാൻ നേതൃത്വം നൽകി.

ആവേശ തിരയിളക്കി കോട്ടയത്തിന്റെ യുവത

മലങ്കര സഭയുടെ ഭരണ സിരാ കേന്ദ്രമായ കോട്ടയത്തിന്റെ മണ്ണിൽ ആവേശം വാനോളമുയർത്തി യുവജന പ്രസ്ഥാന അംഗങ്ങൾ പതാക ജാഥ സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനം ഭദ്രാസന വാർഷികത്തിനു മുന്നോടിയായി ആണ് പതാക ജാഥ സംഘടിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹീത ഭൂമിയായ പാമ്പാടി ദയറായിൽ നിന്നും ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി ആശീർവദിച്ചു ആരംഭിച്ച ജാഥ തോട്ടക്കാടും പുതുപ്പള്ളിയും ഞാലിയാം കുഴിയും കടന്നു ആറു മണിയോടെ സമ്മേളന നഗരിയായ മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്തിച്ചേർന്നു. നൂറു കണക്കിന് വാഹനങ്ങലും അനേകം യുവതീ യുവാക്കളും സ്ലീബാലംകൃത സുവർണ്ണ പതാകൾ വഹിച്ചു കൊണ്ട് ജാഥയിൽ പങ്കെടുത്തപ്പോൾ കോട്ടയം ഭദ്രാസനത്തിന്റെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി. നാളെ ഉച്ചക്ക് ഒന്നരയോടെ ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി, കാഞ്ഞിരപ്പള്ളി അതിരൂപത ബിഷപ് മാർ ജോസ് പുളിക്കൽ ശ്രീ ജോസ് അന്നക്കുട്ടി, ഫാ കെ എം സഖറിയ യുവജന പ്രസ്ഥാനം കേന്ദ്ര ജെനെറൽ സെക്രട്ടറി ഫാ വിജു ഏലിയാസ് വൈസ് പ്രസിഡന്റ് ഫാ ഷിജി കോശി, ട്രഷറർ പേൾ കണ്ണേത്ത്, തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. വാർഷിക സമ്മേളനങ്ങൾക്കു ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ അലക്സ് , ഭദ്രാസന ജനറൽ സെക്രട്ടറി ദീപു സെൽബി മറ്റു ഭദ്രാസന ഭാരവാഹികൾ നേതൃത്വം നൽകും