യു.എ.ഇ സോണൽ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു

Spread the love

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണിന്റെ 2022-ലെ പ്രവർത്തനോദ്ഘാടനം 2022 ഫെബ്രുവരി 12-ന്‌ നിർവ്വഹിച്ചു. അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ പ്രധാന വേദിയിലും ഓൺലൈൻ പ്ളാറ്റ്ഫോമിലുമായാണ്‌ ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്. റവ.ഫാ.ഡോ.പി.എസ്.വർഗീസ് ഉദ്ഘാടന സന്ദേശം നല്കി. സോണൽ പ്രസിഡന്റ് റവ.ഫാ.ജോൺസൺ ഐപ്പ് അധ്യക്ഷപ്രസംഗം നടത്തി. ഓ.സി.വൈ.എം. കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.അജി.കെ.തോമസ്, റവ.ഫാ.ഫിലിപ്പ് എം. സാമുമേൽ കോർ എപ്പിസ്കോപ്പ, റവ.ഫാ. ജോയ്സൺ തോമസ്, അലൈൻ ഇടവക സെക്രട്ടറി ശ്രീ.ഷാജി മാത്യൂ, ഓ.സി.വൈ.എം. കേന്ദ്ര കമ്മിറ്റി അംഗം ശ്രീ.ജോസ് മത്തായി, മുൻ സോണൽ സെക്രട്ടറി ശ്രീ. ഗീവർഗീസ് ടി.സാം, സോണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി.ടിന്റു എലിസബത്ത് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ‘നെഴ്സസ് അവാർഡ്’ ലഭിച്ച ശ്രീ.ബിബിൻ ഏബ്രഹാമിനെ ആദരിക്കുകയും മുൻ സോണൽ സെക്രട്ടറി ശ്രീ.റെജി ജോണിന്‌ യാത്രാമംഗളങ്ങളും നേർന്നു.
പ്രവർത്ത രൂപരേഖ സോണൽ ജോയിന്റ് സെക്രട്ടറി ശ്രീ. സിബി ജേക്കബ് അവതരിപ്പിച്ചു. അലൈൻ യൂണിറ്റ് സെക്രട്ടറി ശ്രീ. ഷിജിൻ ചാക്കോ സ്വാഗതവും സോണൽ സെക്രട്ടറി ശ്രീ.ബെൻസൻ ബേബി കൃതഞ്ജതയും അർപ്പിച്ചു.