Uvajana Dsamsa Project

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം

 

യുവജന ദശാംശ പദ്ധതി

 

 

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അതിന്റെ കേന്ദ്ര സമിതി അംഗങ്ങളിൽ നിന്നും വിദേശത്ത് നിന്നുള്ള പ്രസ്ഥാനം അംഗങ്ങളിൽ നിന്നും പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരിൽ നിന്നും യുവജനപ്രസ്ഥാനം യൂണിറ്റുകളിൽ നിന്നും ദശാംശം സ്വീകരിക്കുന്നതിന് ആരംഭിച്ചതാണ് യുവജന ദശാംശ പദ്ധതി.

 

 

കോവിഡ് കാലത്തിനു മുമ്പുള്ള 2 വർഷങ്ങളിൽ ദശാംശം സ്വീകരിച്ച തുകയിൽ നിന്നും 2018 – ലെ ഉരുൾപ്പൊട്ടലിൽ ഭവനം നഷ്ട്ടപ്പെട്ട കേന്ദ്ര സമിതി അംഗത്തിനു ഭവനം നിർമ്മിക്കുന്നതിന് സഹായം നൽകി.

 

 

വനപാലകാരുടെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെട്ട പ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകൻ പ്രീയ പി. പി മത്തായിയുടെ കുടുംബത്തിന്റെ ഭവന സഹായ നിധിയിലേക്ക് നൽകുന്നതിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിക്കു ഒരു ലക്ഷം രൂപയുടെ ചെക്ക് നല്കി.

 

 

OCYM തിരുവനന്തപുരം ഭദ്രാസന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ബഹു. മാത്യൂസ് ജോൺ അച്ചന്റെ ദേഹവിയോഗത്തെ തുടർന്ന് ബഹുമാനപ്പെട്ട അച്ചന്റെ കുടുംബത്തിനുള്ള  കരുതലായി രണ്ട് ലക്ഷം രൂപ നൽകി.

 

 

കൂടാതെ പ്രസ്ഥാനം അംഗങ്ങളായ യുവതി യുവാക്കൾക്കു വിവിധ ഭദ്രാസനങ്ങളുടെയും യൂണിറ്റുകളുടെയും ശുപാർശ യോടെ സാമ്പത്തിക സഹായങ്ങൾ നൽകി.

 

 

കഴിഞ്ഞ വർഷം കോവിഡ് കാലം ആയതുകൊണ്ട് ദശാംശ പദ്ധതി സമാഹരണം നടത്തിയില്ല. ഈ വർഷം മാർച്ച് 31 നു മുമ്പായി യുവജന ദശാംശ പദ്ധതി യിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്ന് പ്രസ്ഥാനത്തിന്റെ മുൻ കേന്ദ്ര സമിതി അംഗത്തിന്റ കിഡ്‌നി മാറ്റി വയ്ക്കുന്ന സർജറിക്കു തുക നൽകുന്നതിനും അതോടൊപ്പം പ്രസ്ഥാനത്തിന്റെ അംഗങ്ങൾക്കു പെട്ടെന്ന് അപകടങ്ങൾ, രോഗങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ സഹായിക്കുന്നതിനുമായി വിനിയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

 

മുൻ കാലങ്ങളിൽ ഈ സംരഭത്തെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഈ സാമ്പത്തിക വർഷം ദൈവം നൽകിയ എല്ലാ നന്മയ്ക്കും ദൈവത്തെ മഹത്വപ്പെടുത്തി പ്രസ്ഥാനം അംഗം എന്ന നിലയിൽ പ്രസ്ഥാനത്തോടുള്ള സ്നേഹത്തിന്റെ പേരിൽ സഹ ജീവികളോടുള്ള കരുതലിന്റെ പേരിൽ ദശാംശം യുവജന പ്രസ്ഥാനത്തിന്റെ ദശാംശ പദ്ധതിയിൽ 2022 മാർച്ച് 31 നു മുമ്പ് നൽകണമെന്ന് അറിയിക്കുന്നു .

 

 

സ്നേഹപൂർവ്വം,

 

ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

പ്രസിഡന്റ്

 

ഫാ. വർഗീസ് ടി. വർഗീസ്

വൈസ് പ്രസിഡന്റ്

 

ഫാ. അജി കെ. തോമസ്

ജനറൽ സെക്രട്ടറി

 

ജോജി പി. തോമസ്

ട്രഷറാർ

 

 

ORTHODOX CHRISTIAN YOUTH MOVEMENT

A/C No : 10250100169571

IFSC : FDRL0001025

FEDERAL BANK

KOTTAYAM BRANCH

Notice from General Secretary

പ്രീയ സഹപ്രവർത്തകരെ ,നമ്മുടെ സോണൽ അസംബ്ലി ഒരുമിച്ചു ഓൺലൈൻ പ്ലാറ്റ്ഫോമിൽ മാർച്ച് 6നു 3 പിഎം നു അഭി പ്രസിഡന്റ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടുന്നതിന് തീരുമാനിച്ചിരിക്കുകയാണ് .അത് സംബന്ധമായ നോട്ടീസ് ,registered യൂണിറ്റ് ലിസ്റ്റ് സഹിതം അതാതു സോണൽ സെക്രട്ടറി ഭദ്രാസന സെക്രട്ടറിക്കു വാട്സ് ആപ്പിലൂടെ അയച്ചു തരും .അത് യൂണിറ്റുകൾക്ക് നല്കി മാർച്ച് 3 നു മുമ്പ് അതിൽ പറയുന്ന ഇ മെയിൽ അഡ്രസ്സിൽ അയച്ചു കൊടുക്കണമേ.

..അജി അച്ചൻ

Notice from General Secretary

പ്രീയ സഹപ്രവർത്തകരെ,

 

നമ്മുടെ എല്ലാ ഭദ്രാസനങ്ങളിലും അസംബ്ലി നടത്തിപ്പ് ക്രമീകരണങ്ങൾ പൂർത്തീകരിച്ചു വരുന്നതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു .

 

1. 2020 – 21 സാമ്പത്തിക വർഷം കേന്ദ്രത്തിൽ യൂണിറ്റ് രജിസ്റ്റർ ചെയ്ത യൂണിറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക്

(ഒരു യുവാവ് / ഒരു യുവതി) ഭദ്രാസന, സോണൽ അസംബ്ലിയുടെ എല്ലാ അവകാശങ്ങൾക്കും അർഹരാണ്.

 

2.കേന്ദ്ര അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കേണ്ട പ്രതിനിധികൾ 

(രണ്ട് യുവാക്കൾ, ഒരു യുവതി)

 

3.ആ ഭദ്രാസനത്തിൽ നിന്നുള്ള കേന്ദ്ര അസംബ്ലി അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ 2022 ഫെബ്രുവരി 28 നു 5 പിഎം നു മുമ്പായി indianocym@gmail.com ,frajikarat@gmail.com എന്നീ ഇ മെയിൽ അഡ്രസ്സിൽ അറിയിക്കണം.

ആജ്ഞാനുസരണം,

 

ഫാ. അജി കെ. തോമസ്

ഒ.സി.വൈ.എം

ജനറൽ സെക്രട്ടറി

യു.എ.ഇ സോണൽ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണിന്റെ 2022-ലെ പ്രവർത്തനോദ്ഘാടനം 2022 ഫെബ്രുവരി 12-ന്‌ നിർവ്വഹിച്ചു. അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ പ്രധാന വേദിയിലും ഓൺലൈൻ പ്ളാറ്റ്ഫോമിലുമായാണ്‌ ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്. റവ.ഫാ.ഡോ.പി.എസ്.വർഗീസ് ഉദ്ഘാടന സന്ദേശം നല്കി. സോണൽ പ്രസിഡന്റ് റവ.ഫാ.ജോൺസൺ ഐപ്പ് അധ്യക്ഷപ്രസംഗം നടത്തി. ഓ.സി.വൈ.എം. കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.അജി.കെ.തോമസ്, റവ.ഫാ.ഫിലിപ്പ് എം. സാമുമേൽ കോർ എപ്പിസ്കോപ്പ, റവ.ഫാ. ജോയ്സൺ തോമസ്, അലൈൻ ഇടവക സെക്രട്ടറി ശ്രീ.ഷാജി മാത്യൂ, ഓ.സി.വൈ.എം. കേന്ദ്ര കമ്മിറ്റി അംഗം ശ്രീ.ജോസ് മത്തായി, മുൻ സോണൽ സെക്രട്ടറി ശ്രീ. ഗീവർഗീസ് ടി.സാം, സോണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി.ടിന്റു എലിസബത്ത് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. ‘നെഴ്സസ് അവാർഡ്’ ലഭിച്ച ശ്രീ.ബിബിൻ ഏബ്രഹാമിനെ ആദരിക്കുകയും മുൻ സോണൽ സെക്രട്ടറി ശ്രീ.റെജി ജോണിന്‌ യാത്രാമംഗളങ്ങളും നേർന്നു.
പ്രവർത്ത രൂപരേഖ സോണൽ ജോയിന്റ് സെക്രട്ടറി ശ്രീ. സിബി ജേക്കബ് അവതരിപ്പിച്ചു. അലൈൻ യൂണിറ്റ് സെക്രട്ടറി ശ്രീ. ഷിജിൻ ചാക്കോ സ്വാഗതവും സോണൽ സെക്രട്ടറി ശ്രീ.ബെൻസൻ ബേബി കൃതഞ്ജതയും അർപ്പിച്ചു.

Notice from General Secretary : ഉറവയിലേക്ക്

പ്രീയ സഹപ്രവർത്തകരെ ,ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന വേദ വിശ്വാസ പഠന പദ്ധതിയാണ് “ഉറവയിലേക്ക് “. ഈ വർഷത്തെ സിലബസ്സ് 1.വിശുദ്ധ മത്തായിയുടെ സുവിശേഷം 2.യുവജന പ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറി വെരി റവ .ഡോ .കെ .എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ രചിച്ച 70 ചോദ്യങ്ങളും അവയുടെ മറുപടിയും .                കേന്ദ്ര തലത്തിൽ പരീക്ഷ ഗൂഗിൾ ഫോമിൽ ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ .മാർച്ച് മാസത്തിൽ പരീക്ഷ നടക്കുന്നതിനാൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ,പുസ്തകത്തിന് 50 രൂപ ആവശ്യമുള്ളവരുടെ എണ്ണം എന്നിവ ഭദ്രാസന ജന സെക്രട്ടറിമാർ അറിയിക്കണം .കേന്ദ്ര തലത്തിൽ 1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് യുവദർശൻ അവാർഡുകളും ഭദ്രാസന 1,2 സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ് .നമ്മുടെ എല്ലാ യൂണിറ്റുകളിൽ നിന്നും പരമാവധി അംഗങ്ങൾ ഈ പഠന പദ്ധതിയിൽ പങ്കെടുക്കുന്നതിന് യൂണിറ്റ് ,ഭദ്രാസന ഗ്രൂപ്കളിൽ ഷെയർ ചെയ്യണേ ..

സ്നേഹത്തോടെ 

അജി അച്ചൻ 

ജനറൽ സെക്രട്ടറി OCYM